കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റമദാനിലെ അവസാന വെള്ളി; വിശ്വാസികള്‍ പള്ളികളിലേക്ക് ഒഴുകി

Google Oneindia Malayalam News

ഷാര്‍ജ: പുണ്യങ്ങളുടെ പൂക്കാലം വിടപറയാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പാപമോചനത്തിനും പരലോക വിജയത്തിനായുള്ള പ്രാര്‍ത്ഥനയുമായി ആയിരങ്ങളാണ് വിവിധ പള്ളികളില്‍ എത്തിച്ചേര്‍ന്നത്.

റമദാനിലെ അവസാന വെള്ളിയാഴ്ചയായ ഇന്ന് പളളിയിലേക്കുള്ള വിശ്വാസികളുടെ ഒഴുക്ക് ക്രമാതീതമായി വര്‍ദ്ധിച്ചപ്പോള്‍ മിക്ക പള്ളികളും വിശ്വാസികളെ കൊണ്ട് നിറഞ്ഞ് ഒഴുകി.

ramadan-01

ആയിരം മാസങ്ങളെക്കാള്‍ പുണ്യമുള്ള ദിനമായ ലൈലത്തുല്‍ ഖദ്‌റ എന്ന രാത്രിയെ പ്രതീക്ഷിക്കുന്നതും ഈ അവസാന പത്തിലാണ്.

ramadan-02

വിശ്വാസികള്‍ എല്ലാം മറന്ന് രാത്രിയും പകലും പള്ളികളില്‍ പ്രാര്‍ത്ഥനയുമായി കഴിഞ്ഞ് കൂടുന്നതും അവസാനത്തെ പത്തിലാണ്. രാത്രി കാല പ്രത്യേക നമസ്‌കാരങ്ങളും ഖുര്‍ആന്‍ പാരായണങ്ങളുമായി ആയിരക്കണക്കിന് വിശ്വാസികള്‍ പള്ളികളില്‍ കഴിയും.

ramadan-03

അവസാന പത്തിലെ 27ാം രാവിനും വിശ്വാസികള്‍ക്കിടയില്‍ ഏറെ പ്രധാന്യമുണ്ട്. അത്‌കൊണ്ട് തന്നെ രാത്രിയിലെ തറാവിഹ് നമസ്‌കാരത്തിനു ശേഷം വീട്ടിലേക്ക് മടങ്ങാതെ പളളിയില്‍ ഇഹ്തിഖാഫ് ഇരുന്ന് സുബ്ഹി നിസ്‌കാരവും കഴിഞ്ഞെ പലരും വീട്ടിലേക്ക് മടങ്ങുകയുളളു. പാപമോചനത്തിനായി സര്‍വ്വശക്തന്‍ തുറന്നുകാട്ടിയ വഴികള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള തിരക്കിലാണ് ലോക മുസ്ലീം സമൂഹം.

English summary
Thousands across Sharjah offer prayers on Ramadan's last Friday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X