യുഎഇയിലും ക്രൈസ്തവര്‍ ദുഃഖവെള്ളി ആചരിച്ചു : പങ്കെടുത്തത് ആയിരങ്ങള്‍
ദുബായ് :ക്രിസ്തുവിന്റെ പീഡാസഹനത്തിന്റെ ഓര്‍മ്മ പുതുക്കി, ദുബായ് ഉള്‍പ്പടെയുള്ള യുഎഇ നഗരങ്ങളില്‍ ക്രൈസ്തവര്‍ ദുഃഖവെള്ളി ആചരിച്ചു. വിവിധ ക്രൈസ്തവ ദേവാലയങ്ങളിലായി നടന്ന തിരുകര്‍മ്മങ്ങളില്‍, മലയാളികള്‍ ഉള്‍പ്പടെ ആയിരങ്ങള്‍ പങ്കെടുത്തു.
ലോകത്തിന്റെ മുഴുവന്‍ പാപവും ഏറ്റുവാങ്ങി, സ്വയം ബലിയായ, ക്രിസ്തു സഹിച്ച ,പീഡാനുഭവങ്ങളുടെ പരിസമാപ്തിയായിട്ടാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്. ഗള്‍ഫിലെ വിവിധ ദേവാലയങ്ങളില്‍ അതിരാവിലെ മുതല്‍ പ്രാര്‍ഥനകളും പ്രത്യേക ശുശ്രൂഷകളും നടന്നു.

ഗള്‍ഫിലെ ഏറ്റവും വലിയ കത്തോലിക്ക ദേവാലയമായ ദുബായ് സെന്റ് മേരീസ് പളളിയില്‍ , മലയാളി കത്തോലിക്കാ സമൂഹത്തിന്റെ നേതൃത്വത്തില്‍ തിരുകര്‍മ്മങ്ങള്‍ നടന്നു. പുലര്‍ച്ചെ നാല് മുതല്‍ പള്ളിയിലേക്ക് വിശ്വാസികളുടെ വലിയ തിരക്കായിരുന്നു.
കുരിശിന്റെ വഴിയുടെ അനുസ്മരണവുമായി പരിഹാരപ്രദക്ഷിണവും നഗരികാണിക്കലും നടന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുളളവര്‍ കുരിശിന്റെ വഴിയില്‍ അണിനിരന്നു. ഇതോടൊപ്പം, വിവിധ ക്രൈസ്തവ സഭകളുടെ കീഴിലെ , ഗള്‍ഫിലെ പള്ളികളിലും ദുഃഖവെള്ളി ചടങ്ങുകള്‍ നടന്നു.
-
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications