ഷാര്‍ജയില്‍ ദുഃഖ വെള്ളി ആചരണം നടന്നു
യുവദീപ്തി കെ.സി.വൈ.എം യു.എ.ഇ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ പെസഹ ദുഃഖ വെള്ളി ആചരണം എമ്മാവൂസ് 2015 എന്ന പേരില്‍ ഷാര്‍ജയില്‍ നടന്നു.
പെസഹ അപ്പം മുറിക്കല്‍, പ്രാര്‍ത്ഥന ശുശ്രുഷ, കുരിശിന്റെ വഴി എന്നിവയില്‍ യു.എ .ഇലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവജനങ്ങള്‍ പങ്കെടുത്തു. നേര്‍ച്ച കഞ്ഞിയോടെ പര്യവസാനിച്ച ആചരണത്തില്‍ ജിനോ ജോസഫ്, ജോ കാവാലം ബെന്നി ഡോമിനിക്, ജോര്‍ജ് കോലഞ്ചേരി, എന്നിവര്‍ സന്ദേശം നല്കി.

പരിപാടികള്‍ക്ക് ജോമോന്‍ ഉള്‍പ്രക്കാട്ട്, സ്മിതോഷ് തോമസ്, അഭിലാഷ് കോര, ഷിജന്‍ വര്‍ഗീസ്, ടിജോ നടുച്ചിറ, സിജോ ജോസഫ്,വിന്‍സണ്‍ ജേക്കബ്, പ്രഷിയസ് നെല്ലിക്കന്‍,ക്രിസ്ത്യന്‍ ജോസഫ്,ജോഷി പുളിന്തറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി .












Click it and Unblock the Notifications