Get Updates
Get notified of breaking news, exclusive insights, and must-see stories!

അനധിക്യത സിം വില്പന നടത്തിയ ഏഷ്യന്‍ വംശജര്‍ അറസ്റ്റില്‍

മക്ക: അനധിക്യത മൊബൈല്‍ സിം കാര്‍ഡുകള്‍ വില്പന നടത്തിയ 3 ഏഷ്യന്‍ വംശജരെ മക്ക പോലിസ് അറസ്റ്റ് ചെയ്തു. നാലു ലക്ഷത്തോളം റിയാല്‍ ഇവരില്‍ നിന്നും കണ്ടെത്തി. സിം വില്പനയെ കുറിച്ച് കുറ്റാന്വേഷണ വകുപ്പിനു രഹസ്യ വിവരം ലഭിക്കുകയായിരുന്നുവെന്നു മക്ക പ്രവിശ്യ പോലീസ് വാക്താവ് ആത്തി ഖുറൈശി പറഞ്ഞു.

സിം കാര്‍ഡുകള്‍ വില്‍ക്കാനുള്ള ലൈസന്‍സ് ദുരുപയോഗം ചെയ്തായിരുന്നു സംഘം സിം വില്പന നടത്തിയിരുന്നത്. അനേഷണത്തില്‍ മൊബൈല്‍ ഫോണ കടയില്‍ ജോലി ചെയ്യുന്ന അറബ് വംശജനാണു ഏഷ്യന്‍ വംശജര്‍ക്ക് സിം കാര്‍ഡുകള്‍ എത്തിച്ച് കൊടുത്തിരുന്നതെന്നു വ്യക്തമായി. തുടര്‍ന്ന് അറബ് വംശജനെയും പോലീസ് അറസ്റ്റ് ചെയ്തു.

sim

ഏതെങ്കിലും വ്യക്തികളുടെ ഇഖാമ കോപ്പികളുടെ മേല്‍ സിം കാര്‍ഡുകള്‍ രെജിസ്റ്റര്‍ ചെയ്താണു ഇവര്‍ സിമ്മുകള്‍ ആക്ടിവേറ്റ് ചെയ്യുന്നത്.പിടിക്കപ്പെട്ടവരില്‍ നിന്നും നിരവധി റീ ചാര്‍ജ്ജ് കൂപ്പണുകളും ഇഖാമ കോപ്പികളും ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.

സിം കാര്‍ഡുകള്‍ വാങ്ങുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച് ഉറപ്പു വരുത്തിയതിനു ശേഷമേ സിം കാര്‍ഡുകള്‍ വില്പന നടത്താന്‍ പാടുള്ളു എന്നാണു നിയമം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+