സൗദി: 5 ഇന്ത്യക്കാരെ ജീവനോടെ കത്തിച്ച കേസില്‍ 3 പേര്‍ക്ക് വധശിക്ഷ
സൗദി: സൗദിയില്‍ അഞ്ച് പേരെ ജീവനോടെ കത്തിച്ച കേസില്‍ മൂന്ന് പേര്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. ഇന്ത്യന്‍ ഫാം ജീവനക്കാരെയാണ് സൗദി സ്വദേശികള്‍ ജീവനോടെ കത്തിച്ചത്.
കോടതി ശിക്ഷ വിധിച്ച പ്രതികളില്‍ ഒരാള്‍ കോടതിയില്‍ പറഞ്ഞത് ഇതായിരുന്നു' നാല് വര്‍ഷം മുന്‍പ് ഫാം ജീവനക്കാരെ കൊലപ്പെടുത്താന്‍ തീരമാനിച്ചതാണ്, തന്റെ ഇളയകുട്ടിയെ ജീവനക്കാരില്‍ ഒരാള്‍ പീഡിപ്പിച്ചതാണ് കൊലപാതകത്തിന് കാരണമായത്'

ഫാം ജീവനക്കാരെ കൊല്ലുന്നതിന് മുന്‍പ് പ്രതികള്‍ മദ്യവും മയക്കുമരുന്നും ഉപയോഗിച്ചതായി പറയുന്നു. ഇവരെ ഉപദ്രവിച്ച് അവശരാക്കിയ ശേഷമാണ് ഫാമിന് പുറകിലിട്ട് ജീവനോടെ കത്തിച്ചത്. പ്രതികള്‍ പറഞ്ഞ കാരണം കോടതിയല്‍ തെളിയിക്കാന്‍ കഴിയാത്തതിലാണ് ഇവര്‍ക്ക് വധശിക്ഷ നല്‍കിയത്.












Click it and Unblock the Notifications