യുഎഇ ല്‍ മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു
അബുദാബി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫയുടെ മാതാവും യുഎഇ സ്ഥാപക പ്രസിഡന്റ് അന്തരിച്ച ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്റെ ഭാര്യയുമായിരുന്ന ഷെയ്ഖാ ഹെസ്സാ ബിന്‍ത് മുഹമ്മദ് ബിന്‍ ഖലീഫ അല്‍ നഹ്യാന്‍ അന്തരിച്ചു.
ഇന്ന് കാലത്ത് പ്രസിഡന്റ് കാര്യലയമാണ് ഔദ്യോഗികമായി മരണ വിവരം പുറത്തുവിട്ടത്. യുഎഇ ല്‍ ഇന്ന് മുതല്‍ (ശനി) മുന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രസിഡന്റ് ഷെയ്ഖ് ഖലീഫ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, മറ്റ് എമിറേറ്റ് ഭരണാധികാരികള്‍, ഉപഭരണാധികാരികള്‍ എന്നിവര്‍ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.












Click it and Unblock the Notifications