റിയാദില്‍ മൂന്ന് മലയാളികള്‍ ശ്വാസംമുട്ടി മരിച്ചു
റിയാദ്: കായകുളം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ റിയാദില്‍ ശ്വാസം മുട്ടി മരിച്ചു. പത്തിയൂര്‍ ശബരിക്കല്‍ പരേതനായ മാധവന്റെ മകന്‍ രവി(55) ഭാര്യ ചന്ദ്രലേഖ(45), മകന്‍ ആരോമല്‍ (അഞ്ച്) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. ഇവര്‍ താമസിച്ചിരുന്ന ഫഌറ്റിലെ വാതക ചോര്‍ച്ചയാണ് മരണകാരണം. റൂം ഹീറ്റര്‍ പൊട്ടി വിഷവാതകം മുറിക്കുള്ളില്‍ നിറഞ്ഞ് അത് ശ്വസിച്ച്, ശ്വാസം മുട്ടി മരിക്കികയായിരുന്നു.

റിയാദില്‍ ഒരു സ്വകാര്യ കമ്പനി ജീവനക്കാരനാണ് രവി. കാലാവധി തീരും മുമ്പ് വിസ പുതുക്കാന്‍ വേണ്ടി കഴിഞ്ഞ തിങ്കളാഴ്ചയാണ് ഭാര്യയ്ക്കും മകനുമൊപ്പം രവി റിയാദിലെത്തിയത്. കായകുളം ഹോളി സ്‌കൂളില്‍ എല്‍ കെ ജി വിദ്യാര്‍ത്ഥിയാണ് ആരോമല്‍.
സൗദിയില്‍ ജോലി ചെയ്യുന്ന രവിയുടെ സഹോദരന്മാരായ കൃഷ്ണനും ബാബുവും റിയാദിലുള്ള ഇവരുടെ ഫഌറ്റിലെത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചു












Click it and Unblock the Notifications