ഒമാനില്‍ വാഹനാപകടം; മൂന്ന് മലയാളികള്‍ മരിച്ചു

ഇവര്‍ക്കൊപ്പം മരിച്ച ഒമാനി പൗരനെ കുറിച്ചുള്ള വിവിരങ്ങള്‍ ലഭ്യമായിട്ടില്ല. അപകടത്തില്‍ പരിക്കേറ്റ മറ്റൊരു മലയാളി കോഴിക്കോട് കൊടുവള്ളി സ്വദേശി ഇക്ബാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സൂറിനടുത്തെ ദിലീലയില്‍ ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. അനിലിന്റെ സൂറിലുള്ള ബന്ധുക്കളെ കണ്ട് മസ്‌ക്കറ്റിലേക്ക് മടങ്ങുമ്പോഴാണ് നാലുപേരും അപകടത്തില്‍പ്പെട്ടതെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.
മുഹമ്മദ് കുട്ടിയുടെയും ഫാത്തിമയുടെയും മകനാണ് മരിച്ച ഫിന്‍സര്‍. ആഷിഫയാണ് ഭാര്യ. ഷിബു മസ്‌കറ്റില്‍ പിതാവ് ശാമുവലിനൊപ്പമാണ് താമസിച്ചിരുന്നത്. ബ്ലോസം എന്നാണ് ഭാര്യയുടെ പേര്. പത്ത് വര്‍ഷമായി മസ്‌ക്കറ്റില്‍ ജോലിചെയ്തു വരികയായിരുന്നു ഇയാള്‍. മൃതദേഹങ്ങള്‍ സൂര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.












Click it and Unblock the Notifications