സൗദിയില്‍ സ്വിമ്മിംഗ് പൂളില്‍ വീണ് മലയാളികളായ സഹോദരങ്ങളടക്കം മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു...
മരിച്ച സഫ്വാനും സൗഫാനും ദമ്മാം ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ്.
ദമ്മാം: മലയാളികളടക്കം മൂന്ന് ആണ്‍കുട്ടികള്‍ ദമ്മാമില്‍ സ്വിമ്മിംഗ് പൂളില്‍ വീണ് മുങ്ങി മരിച്ചു. മരിച്ച രണ്ട് പേര് സഹോദരങ്ങളാണ്. കൊല്ലം കരുനാഗപ്പള്ളി സ്വദേശി നവാസിന്റെ മക്കളായ സഫ്വാന്(6) സൗഫാന്‍(4) , ഗുജറാത്ത് സ്വദേശിയുടെ മകന് ഹാര്‍ട്ട്(6) എന്നിവരാണ് മരിച്ചത്. ഫെബ്രുവരി 27 തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.
ദമ്മാമിലെ ഫസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ഇവര്‍ താമസിക്കുന്ന സ്ഥലത്തെ സ്വിമ്മിംഗ് പൂളിലാണ് അപകടം നടന്നത്. ദീര്‍ഘകാലമായി ഉപയോഗശൂന്യമായി കിടന്നിരുന്ന സ്വിമ്മിംഗ് പൂളില്‍ കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വെള്ളം കെട്ടി കിടന്നിരുന്നു. ഇത് കാണാനെത്തിയ കുട്ടികള്‍ അബദ്ധത്തില്‍ സ്വിമ്മിംഗ് പൂളില്‍ വീണ് മുങ്ങി മരിക്കുകയായിരുന്നു.

ദമ്മാം ബേസിക്ക് കെമിക്കല്‍ ഇന്‍ഡസ്ട്രീസിലെ ഉദ്യോഗസ്ഥനാണ് കരുനാഗപ്പള്ളി സ്വദേശിയായ നവാസ്. മരിച്ച സഫ്വാനും സൗഫാനും ദമ്മാം ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ്. ദമ്മാം അല്‍മന ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലെത്തിച്ച് സംസ്ക്കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
-
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും












Click it and Unblock the Notifications