Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ്: വേശ്യാലയത്തില്‍ അകപ്പെട്ട 3മലയാളികള്‍ രക്ഷപ്പെട്ടു, ഇനിയും മലയാളികളുണ്ടെന്ന് രക്ഷപ്പെട്ടവര്‍

ആലപ്പുഴ: ദുബായില്‍ പെണ്‍വാണിഭ സംഘത്തിന്റെ പിടിയില്‍ അകപ്പെട്ട മൂന്ന് മലയാളികള്‍ രക്ഷപ്പെട്ട് നാട്ടിലെത്തി. ശ്രീലങ്കക്കാരായ ദമ്പതിമാര്‍ നടത്തുന്ന വേശ്യാലയത്തില്‍ അകപ്പെട്ട ആലപ്പുഴ സ്വദേശികളായ മൂന്ന് പേരാണ് ജന്മനാട്ടില്‍ മടങ്ങിയെത്തിയത്. അമ്പലപ്പുഴക്കാരനായ ഏജന്റാണ് ഇവരെ കബളിപ്പിച്ച് പെണ്‍വാണിഭ സംഘത്തിലേയ്ക്ക് അയച്ചത്.

ആലപ്പുഴ തോട്ടപ്പള്ളി സ്വദേശികളായ മൂന്ന് സ്ത്രീകളാണ് ശ്രീലങ്കന്‍ പെണ്‍വാണിഭ സംഘത്തിന്റെ പിടിയില്‍ അകപ്പെട്ടത്.

ജോലിയ്ക്കായി

ജോലിയ്ക്കായി

രാജാവിന്റെ വസതിയില്‍ ജോലിയ്‌ക്കെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 50000 രൂപവീതം വാങ്ങിയാണ് അമ്പലപ്പുഴക്കാരനായ ഏജന്റ് ഇവരെ ദുബായിലേയ്ക്ക് അയച്ചത്.

വേശ്യാലയത്തില്‍

വേശ്യാലയത്തില്‍

എന്നാല്‍ പറഞ്ഞുറപ്പിച്ച ജോലിയല്ല സ്ത്രീകള്‍ക്ക് ലഭിച്ചത്. ഇവര്‍ എത്തപ്പെട്ടത് ശ്രീലങ്കക്കാരായ ദമ്പതിമാരുടെ വേശ്യാലയത്തിലായിരുന്നു.

.സിംകാര്‍ഡ്

.സിംകാര്‍ഡ്

മുംബൈയില്‍ നിന്നും യാത്രപെടും മുന്‍പ് ഇവര്‍ ഒരു സിംകാര്‍ഡ് സംഘടിപ്പിച്ചിരുന്നു. ഈ സിംകാര്‍ഡ് ഉപയോഗിച്ചാണ് വീട്ടിലേയ്ക്ക് ഇവര്‍ വിളിയ്ക്കുകയും വിവരങ്ങള്‍ അറിയിക്കുകയും ചെയ്തത്.

പൊതുപ്രവര്‍ത്തകര്‍

പൊതുപ്രവര്‍ത്തകര്‍

വിഷയം പൊതുപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടുകയും ഇന്ത്യന്‍ എംബസി വിഷയത്തില്‍ ഇടപെടുകയും ചെയ്തു.

ഇനിയും മലയാളികള്‍

ഇനിയും മലയാളികള്‍

പെണ്‍വാണിഭ സംഘത്തില്‍ ഇനിയും മലയാളികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇന്ത്യക്കാരടക്കം അനേകം പെണ്‍കുട്ടികള്‍ ഇവിടെ നരകയാതന അനുഭവിയ്ക്കുന്നതായും രക്ഷപ്പെട്ടവര്‍ പറയുന്നു. അതേസമംയ ഇവരെ ദുബായിലേയ്ക്ക് അയച്ച ഏജന്റിനെതിരെ പൊലീസ് നടപടിയെടുക്കുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+