ഒമാന്‍:അപകടത്തില്‍ 3 മലയാളി കുട്ടികള്‍ മരിച്ചു
മസ്‌കറ്റ്: ഒമാനില്‍ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് മലയാളികളായ മൂന്ന് കുട്ടികള്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് പേര്‍ സഹോദരങ്ങളാണ്. വിനോദയാത്രക്കിടെയാണ് അപകടം.
പരപ്പനങ്ങാടി വള്ളിക്കുന്ന് സ്വദേശികളായ സുനിലിന്റേയും ശ്രീജയുടേയും മക്കളായ വൈഭവ്, വേദ എന്നിവരും കോട്ടയത്തെ കുമാരനല്ലൂര്‍ സ്വദേശി ഗോപുവിന്റെ മകന്‍ എന്നിവരാണ് മരിച്ചത്. വൈഭവിന് 13 വയസ്സാണ് പ്രായം. അനിയത്തി വേദക്ക് മൂന്ന് വയസ്സും.

അപകടത്തില്‍ മരിച്ച കുട്ടികളുടെ അമ്മമാര്‍ക്കും ഗുരതുരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സുനിലിനും പരിക്കുണ്ട്. ഒമാനിലെ സമദ് ഷാനില്‍ നിന്ന് ഇബ്രയിലേക്ക് പോകുംവഴിയാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.












Click it and Unblock the Notifications