മൂന്ന് മലയാളി വിദ്യാര്‍ഥിനികളുടെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും
പ്രവാസി മലയാളികളുടേതടക്കം മേളയില്‍ 50 ലേറെ ഇന്ത്യന്‍ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും.
ദുബായ്: ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നവംബര്‍ രണ്ട് മുതല്‍ 12 വരെ നടക്കുന്ന രാജ്യാന്തര പുസ്തകമേളയില്‍ മൂന്ന് മലയാളി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും.

അബുദാബിയില്‍ വിദ്യാര്‍ഥിനിയായ ജെസ്സിക്കാ ജെയിംസിന്റെ ലിറ്റില്‍ ബ്ലോസ്സംസ് ഓഫ് ലൈഫ്‌സ് പാത്ത് എന്ന കവിതാ സമാഹാരം മൂന്നിന് വൈകിട്ട് അഞ്ചിന് ലിറ്ററേച്ചര്‍ ഫോറത്തിലും ദുബായിലെ വിദ്യാര്‍ഥിനി ഫിദാ ലബീബിന്റെ മൈ പോയംസ് ഫ്‌ലോവ്‌സ് ഓണ്‍ എന്ന കവിതാ സമാഹാരം ആറിന് രാത്രി എട്ടരയ്ക്ക് ബുക്ക് ഫോറത്തിലും ഷാര്‍ജ എമിറേറ്റ്‌സ് നാഷനല്‍ സ്‌കൂള്‍ ഒന്‍പതാം തരം വിദ്യാര്‍ഥിനി ഇസ്സാ മറിയത്തിന്റെ ഇംഗ്ലീഷ് നോവല്‍ വെന്‍ ഡസ്‌ക് ഫാള്‍സ് ദ് സ്റ്റാര്‍സ് റൈസ് ഒന്‍പതിന് രാത്രിഎട്ടരയ്ക്ക് ലിറ്ററേച്ചര്‍ ഫോറത്തിലുമാണ് പ്രകാശനം ചെയ്യുക

പ്രവാസി മലയാളികളുടേതടക്കം മേളയില്‍ 50 ലേറെ ഇന്ത്യന്‍ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. കൂടാതെ, വിവിധ പവലിയനുകളിലും പുസ്തക പ്രകാശനമുണ്ടായിരിക്കും.












Click it and Unblock the Notifications