സൗദിയില്‍ വാഹനാപകടത്തില്‍ 3 മലയാളി യുവാക്കള്‍ മരിച്ചു; അപകടം ദേശീയദിനാഘോഷം കഴിഞ്ഞ് മടങ്ങവെ
ദമാം: സൗദിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ദമാം ദഹാറാന്‍ മാളിന് സമീപം ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. വയനാട്, കോഴിക്കോട്, മലപ്പുറം സ്വദേശികളായ യുവാക്കളാണ് മരണപ്പെട്ടത്.
വയനാട് സ്വദേശി ചക്കരവീട്ടില്‍ അബൂബക്കറിന്റെ മകന്‍ അന്‍സിഫ് (22), കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടില്‍ സനദ് (22), മലപ്പുറം കുന്നുംപുറം താനൂര്‍ സ്വദേശി തൈക്കാട് വീട്ടില്‍ മുഹമ്മദ് ഷഫീഖ് (22) എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്.

മുന്ന് പേരും സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു. സൗദി ദേശീയ ദിനാഘോഷം കഴിഞ്ഞ മടങ്ങി വരുമ്പാഴാണ് അപകടമുണ്ടായത്. മൂവരും സഞ്ചരിച്ചിരുന്ന കാര്‍ പ്രധാന റോഡിലേക്ക് ഇറങ്ങവെ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.
മൂന്ന് പേരുടേയും കുടുംബങ്ങള്‍ ദമാമില്‍ തന്നെയാണ്. മൃതദേഹങ്ങള്‍ ദമാം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് കൈമാറും.












Click it and Unblock the Notifications