മയക്കുമരുന്ന് കേസ്, കുവൈത്തില്‍ മൂന്ന് മലയാളികള്‍ക്ക് വധശിക്ഷ
കുവൈത്ത് സിറ്റി: മയക്കുമരുന്ന് കേസില്‍ പിടിയിലായ മൂന്ന് മലയാളികള്‍ക്ക് വധശിക്ഷ വിധിച്ചു. കുവൈത്തിലാണ് മലയാളികള്‍ക്ക് കോടതി ശിക്ഷ വിധിച്ചത്. മലപ്പുറം സ്വദേശികളായ മുസ്തഫ ഷാഹുല്‍ ഹമീദ്, അബുബക്കര്‍ സിദ്ധിഖ്, ഫൈസല്‍ മഞ്ഞോട്ട് ചാലില്‍ എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്.
പ്രതികള്‍ക്ക് അപ്പീല്‍ പോകാന്‍ ഒരു മാസത്തെ സമയവും കോടതി നല്‍കിയിട്ടുണ്ട്. 2012ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ വധശിക്ഷ വിധിച്ചിരിക്കുന്നത്. ഇതില്‍ ഒരു ശ്രീലങ്കന്‍ പൗരനും വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്. കേസില്‍ നാല് പേര്‍ ഉള്‍പ്പെട്ടിരുന്നു. കേസിലെ പ്രതിയായ ശ്രീലങ്കന്‍ സ്വദേശി ഒരു വനിതയാണ്.

ജസ്റ്റിസ് മുതീബ് അല്‍ ആരിദിയുടെ നേതൃത്വത്തിലുള്ള ക്രിമിനല്‍ കോടതി ബെഞ്ചാണ് ശിക്ഷ വിധിച്ചത്. ഒരു മാസത്തിനുള്ളില്‍ ഇവര്‍ അപ്പീല്‍ നല്‍കിയാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇവര്‍ക്ക് വേണ്ടി കോടതിയില്‍ വാദിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകരാണ് ഹാജരായത്. എന്നാല്‍, സ്വകാര്യ അഭിഭാഷകരെ വെച്ച് കേസ് മുന്നോട്ട് പോകുകയാണെങ്കില്‍ മാത്രമേ അപ്പീല്‍ കോടതിയില്‍ എന്തെങ്കിലും അനുകൂലമായ വിധി ഉണ്ടാകൂവെന്നാണ് വിവരം.












Click it and Unblock the Notifications