സൗദിയില്‍ ഭീകരാക്രമണത്തില്‍ 7 മരണം, ആക്രമണത്തിന് പിന്നില്‍ ഐസിസ്?
റിയാദ്: സൗദി-ഇറാഖ് അതിര്‍ത്തിയില്‍ ഇറാഖ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് സൗദി സുരക്ഷ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ ഏഴ് പേര്‍ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്ക് എതിരായ ആക്രമണങ്ങളില്‍ സൗദി അമേരിയ്ക്കയൊടൊപ്പം ചേര്‍ന്നതിന് പ്രതികാരമായി ഐസിസ് നടത്തിയ ആക്രമണമാണെന്നാണ് വിലയിരുത്തല്‍ . എന്നാല്‍ ഒരു സംഘടനയും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
ഇറാഖുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ സൗദിയിലെ അറാറിലുള്ള ജുദായിദത്ത് അറാറിലാണ് പട്രോളിംഗ് നടത്തുകയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. നാല് ഭീകകരാണ് പൊലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ത്തത് . ആക്രമണത്തില്‍ രണ്ട് സുരക്ഷ ഉദ്യോഗസ്ഥരും ഒരു കമാന്‍ഡിംഗ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു .

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ തന്നെയാകാം ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ആദ്യമായാണ് സൗദിയ്ക്ക് നേരെ ഇറാഖ് ഭീകരാക്രമണം നടത്തുന്നത് . സുരക്ഷ ഉദ്യഗോസ്ഥരെ ആക്രമിച്ച് മൂന്ന് ഭീകകരെ സൈന്യം വെടിവച്ച് കൊന്നു . ഒരാള്‍ ദേഹത്ത് ധരിച്ചിരുന്ന സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചാണ് മരിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം സൗദി ആരംഭിച്ചു .












Click it and Unblock the Notifications