ഷാര്‍ജ;ഷൂസിന് വേണ്ടി വഴക്ക് മൂന്ന് പേര്‍ മരിച്ചു

സേഫ്റ്റ് ഷൂവിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വിവിധ കമ്പനികള്‍ക്ക് കീഴില്‍ പണിയെടുക്കുന്ന 500 ല്‍ അധികം തൊഴിലാളികളാണ് ക്യാമ്പിലുള്ളത്. ഇവരില്‍ അധികവും ബംഗഌദേശില്‍ നിന്നും പാകിസ്താനില്‍ നിന്നുമുള്ള തൊഴിലാളികളാണ്.
വെള്ളിയാഴ്ച രാത്രി 9.30 ഓടെയായണ് വഴക്ക് ആരംഭിച്ചത്. ഒരു തൊഴിലാളിയുടെ സേഫ്റ്റി ഷൂസ് മറ്റൊരാള്‍ ഉപയോഗിച്ചതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. തൊഴിലാളികള്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. വഴക്കിനിടയില്‍ ഒരു തൊഴിലാളി കത്തിയെടുത്ത് ആറ് പെരെ കുത്തി.
കുത്തേറ്റ മൂന്ന് ബംഗഌദേശുകാര്‍ മരിച്ചു. രണ്ട് പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലും മരിച്ചു. പരുക്കേറ്റ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ അല്‍ഖാസ്മിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. അവധി ദിനങ്ങളില്‍ ലേബര്‍ ക്യാമ്പുകളില്‍ ഇത്തരം അക്രമങ്ങള്‍ നടക്കാറുണ്ടെന്ന് തൊഴിലാളികള്‍ പറഞ്ഞു.












Click it and Unblock the Notifications