ദുബായില്‍ വാഹനാപകടത്തില്‍ മലയാളി യുവാവും മകനും മരിച്ചു, ഭാര്യയ്ക്കും ഇളയ മകനും പരിക്ക്
ദുബായ്: ദുബായില്‍ വാഹനാപകടത്തില്‍ മലയാളി യുവാവും മകനും മരിച്ചു. ദുബായിലെ മുഹൈസിന വ്യവസായ മേഖലയിലുണ്ടായ വാഹനാപകടത്തിലാണ് ഇരുവരും മരിച്ചത്. തൃശൂര്‍ കേച്ചേരി ചിറന്നല്ലൂര്‍ ചൂണ്ടല്‍ ഹൗസില്‍ സണ്ണി (45), 10 വയസുകാരനായ മൂത്ത മകന്‍ എന്നിവരാണ് മരിച്ചത്.
പരിക്കേറ്റ ഭാര്യയേയും ഇളയ മകനേയും ദുബായ് റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിങ്കളാഴ്ചയായിരുന്നു അപകടം. കുടുംബം സഞ്ചരിച്ച കാറിന് പിറകില്‍ മറ്റൊരു വാഹനം ഇടിയ്ക്കുകയായിരുന്നു.

ദുബായിലുള്ള ഭര്‍ത്താവ് സണ്ണിയുടെ അടുത്ത് സന്ദര്‍ശക വീസയിലെത്തിയതായിരുന്നു ഭാര്യയും മക്കളും. മെയ് 28 ന് ഇവര്‍ തിരിച്ച് പോകാന്‍ തീരുമാനിച്ചിരുന്നു. മരിച്ച മകന്‍ ആറാം ക്‌ളാസ് വിദ്യാര്‍ഥിയാണ്. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേയ്്ക്ക് മാറ്റി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിയ്ക്കും.












Click it and Unblock the Notifications