Get Updates
Get notified of breaking news, exclusive insights, and must-see stories!

തുംബൈ ക്ലീനിക്കിന് ദുബായ് മുത്തീനയില്‍ പുതിയ ശാഖ

ദുബായ്: യുഎഇ ലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന തുംബൈ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ദുബായ് അല്‍ മുത്തീനയില്‍ ആരംഭിച്ച തുംബൈ ക്ലീനിക്കിന്റെ ഉദ്ഘാടനം ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് മക്തൂം ജുമാ അല്‍ മക്തൂം (ചെയര്‍മാന്‍ എംബിഎം ഗ്രൂപ്പ്) നിര്‍വഹിച്ചു.

ആധുനിക വൈദ്യശാസ്ത്ര മേഖലയിലെ മെച്ചപ്പെട്ട സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതിനുള്ള സൗകര്യങ്ങള്‍ നല്‍കുന്ന തുംബൈ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഖനീയമാണെന്ന് ശൈഖ് മുഹമ്മദ് മക്തൂം ജുമാ അല്‍ മക്തൂം പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ആധുനിക സൗകര്യങ്ങളോടെ പതിനഞ്ചു ക്ലിനിക്കുകള്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ആരംഭിക്കുമെന്ന് തുംബൈ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്റ് തുംബൈ മൊയ്തീന്‍ അറിയിച്ചു.

uae

മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപനത്തിലും പരിശീലന സൗകര്യങ്ങള്‍ക്കും ഉപകരിക്കുന്ന യു.എ.ഇ ലെ തുംബൈ ആശുപത്രികളും ക്ലിനിക്കുകളും അജ്മാന്‍ ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ക്യാംപസുകമായി അഫിലിയേറ്റു ചെയ്താണ് പ്രവര്‍ത്തിക്കുന്നത്.

തുംബൈ ക്ലിനിക്കുകളില്‍ ജനറല്‍ മെഡിസിന്‍, ഇഎന്‍ടി, പീഡിയാട്രിക്‌സ്, കാര്‍ഡിയോളജി, നേത്രശാസ്ത്രം, ജനറല്‍ ശസ്ത്രക്രിയ, റേഡിയോളജി, ഗൈനക്കോളജി, ഓര്‍ത്തോപീഡിക്, ഫാര്‍മസി, ഇന്‍ഷ്വറന്‍സ് വകുപ്പുകള്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് തുംബൈ ഗ്രൂപ്പ് പ്രതിനിധികള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+