കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹറിനില്‍ ബസ്സുകളില്‍ ടിക്കറ്റിനു പകരം ഇനി സ്മാര്‍ട്ട് കാര്‍ഡുകള്‍.

Google Oneindia Malayalam News

മനാമ: രാജ്യത്ത് പുതുതായി ആരംഭിച്ച റെഡ് ബസ്സുകളില്‍ ടിക്കറ്റിനു പകരം സ്മാര്‍ട്ട് കാര്‍ഡുകള്‍ ഏര്‍പ്പെടുത്താന്‍ ബഹറിന്‍ പബ്ലിക്ക് ട്രാന്‍സ്‌പോര്‍ട്ട് കമ്പനി തീരുമാനിച്ചു. ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും ഏറെ സൗകര്യ പ്രദമായ സ്മാര്‍ട്ട് ടിക്കറ്റിംങ് സിസ്റ്റം കഴിഞ്ഞ ദിവസം മനാമ ബാബുല്‍ ബഹറിനില്‍ നടന്ന ചടങ്ങിലാണ് അധിക്രതര്‍ പുറത്തിറക്കിയത്.
500 ഫീല്‍സ് മുടക്കി സ്വന്തമാക്കുന്ന സ്മാര്‍ട്ട് കാര്‍ഡുകള്‍ ഒരു യാത്രയ്‌ക്കോ ഒരു ദിവസത്തേക്കോ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് യാത്രക്കാര്‍ക്ക് ലഭിക്കുക. പിന്നീട് ഇത് പരമാവധി 50 ദിനാര്‍ വരെ റീ ചാര്‍ജ് ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കും.

bahrain


'ഗോ കാര്‍ഡ്' എന്ന പേരില്‍ അറിയപ്പെടുന്ന സ്മാര്‍ട്ട് കാര്‍ഡുകള്‍ മനാമ ,ഇസാ ടൗണ്‍, മുഹറഖ് ബസ്സ് ടെര്‍മിനലുകളില്‍ നിന്നും ബസ്സ് ഡ്രൈവര്‍മാരില്‍ നിന്നും കരസ്ഥമാക്കാം. ബസ്സില്‍ കയറുമ്പോഴും യാത്ര അവസാനിപ്പിച്ച് ഇറങ്ങുമ്പോഴും കാര്‍ഡ് ബസ്സുകളില്‍ സ്ഥാപിച്ചിട്ടുള്ള മെഷിനില്‍ റീഡ് ചെയ്യിക്കണം.
സ്മാര്‍ട്ട് കാര്‍ഡുകള്‍ റീ ചാര്‍ജ് ചെയ്യുവാനുള്ള മെഷിനുകള്‍ താമസിയാതെ ബസ്സ് ഷെല്‍ട്ടറുകളിലും ടെര്‍മിനലുകളിലും സ്ഥാപിക്കുമെന്ന് അധിക്രതര്‍ അറിയിച്ചു.

English summary
Ticket is changed into smart card in bahrain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X