സൗദി: വഹാബികളെ നിയന്ത്രിക്കുന്നതും ഫണ്ടിംഗ് നിര്‍ത്തുന്നതും ഭീകരവാദത്തെ ഇല്ലാതാക്കുമോ!!!
റിയാദ്: ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം ചെലവഴിക്കുന്ന സൗദിയ്ക്ക് തിരിച്ചടിയാവുകയാണ് തിങ്കളാഴ്ച സൗദിയിലുണ്ടായ ആക്രമണ പരമ്പരകള്‍. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസിന് ചാര്ത്തിനല്കുന്നുണ്ടെങ്കിലും ഒരു ദിവസം പിന്നിട്ടിട്ടും ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തീവ്രവാദ സംഘടനകളൊന്നും തയ്യാറായിട്ടില്ല.
സൗദിക്കെതിരെ വളര്‍ന്നുവരുന്ന വിമതരാണ് സൗദിക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നില്‍ എന്നുവേണം മനസ്സിലാക്കാന്‍. വിശുദ്ധ റംസാന് മാസത്തില്‍ മക്ക തീര്‍ത്ഥാടകരെ ലക്ഷ്യംവച്ചുകൊണ്ടുള്ള ആക്രമണങ്ങളാണ് സൗദിയില്‍ മദീന ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ നടന്നിട്ടുള്ളത്. സൗദിയിലെ അബ്ബാ നഗരത്തെ ലക്ഷ്യം വെച്ചുകൊണ്ട് ഹൂത്തി വിമതര്‍ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലുകള്‍ സൗദിയുടെ തക്കസമയത്തെ ഇടപെടല്‍ കൊണ്ട് നിര്‍വ്വീര്യമാക്കിയിരുന്നു. ഇത് വന്‍ ദുരന്തത്തെയാണ് ഇല്ലാതാക്കിയത്.

അല്‍ഖ്വയ്ദ, ഐസിസ് എന്നീ ഭീകരവാദ സംഘടനകളിലേക്ക് സൗദിയില്‍ നിന്ന് വന്‍തോതില്‍ പണമൊഴുകുന്നുണ്ടെന്ന് നേരത്തെ തന്നെ പരാതികളുയര്ന്നിട്ടുള്ളതാണ്. എങ്കിലും ഭീകരവാദസംഘടനകള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നത് സൗദി അവസാനിപ്പിച്ചിട്ടില്ലെന്നും സുന്നി ഭരണത്തിന് കീഴിലുള്ളതാണ് ഐസിസ് പോലുള്ള തീവ്രവാദ സംഘടനകള്‍ക്ക് സൗദി സാമ്പത്തിക സഹായങ്ങള്‍ നല്‍കിവരുന്നതിന് പിന്നിലെന്നുമാണ് വിദഗ്ദരുടെ അഭിപ്രായം.
ഇതിന് പുറമേ സൗദിയില്‍ നിന്നുള്ള വഹാബി പണ്ഡിതന്മാര് ലോകരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതും ഐസിസും, അല്ഖ്വയാദയും പോലുള്ള തീവ്രവാദ സംഘടനകള്‍ക്ക് കരുത്തുപകരുന്നുണ്ടെന്നും വിദഗ്ദര്‍ വ്യക്തമാക്കുന്നു. സാമ്പത്തിക സഹായങ്ങളേക്കാള്‍ അപകടകരമാണ് വഹാബികളുടെ ആശയപ്രചരണങ്ങളെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഐസിസ്, അല്‍ഖ്വയ്ദ എന്നീ ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്കുന്നതില് സൗദി, ഖത്തര്‍, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് മുന്‍പന്തിയിലുള്ളത്. കടുത്ത സുന്നി ഭരണത്തിന് കീഴില്വരണമെന്നാഗ്രഹിക്കുന്ന സൗദിയുള്‍പ്പെടെയുള്ള ചിന്താഗതിയും വിമതരുടെ സ്വാധീനവുമാണ് സൗദി ആക്രമണത്തിന് പിന്നിലുള്ളത്. ലോകത്തിന്റെ കാലിഫ് ആയി അവരോധിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന അബൂബക്കര്‍ അല്‍ബാഗ്ദാദിയും ആധിപത്യവും അധികാരവും വിട്ടുനല്‍കാന്‍ തയ്യാറല്ലാത്ത സൗദി അറേബ്യയും തമ്മിലുള്ള പോരാട്ടങ്ങള്‍ക്ക് ഇത്തരമൊരു അടിവേരുകൂടിയുണ്ട്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications