നാലാമത് ടൈംസ് ഓഫ് ഇന്ത്യ എജുക്കേഷന്‍ ഫെയര്‍ ദുബായിയില്‍ നടന്നു
ദുബായ്: നാലാമത് ടൈംസ് ഓഫ് ഇന്ത്യ ഗ്രേറ്റ് എജുക്കേഷന്‍ ഫെയറിന് ദുബായ് ഷെയ്ഖ് സായിദ് റോഡിലെ ക്രൌണ്‍ പ്ലാസ ഹോട്ടെലില്‍ തുടക്കമായി.
ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്തെ കോഴ്‌സുകളെകുറിച്ചും അവയുടെ സാധ്യതകളെ കുറിച്ചും വിശദമായി മനസ്സിലാക്കാന്‍ ഗള്‍ഫ് മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും വലിയ സഹായകരമാകുന്ന രീതിയിലും അഡ്മിഷന്‍ തരപ്പെടുത്താവുന്ന സംവിധാനവുമോരുക്കിയാണ് എജുക്കേഷന്‍ ഫെയര്‍ പുരോഗമിക്കുന്നത്.

ഐ ടി എല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ഡോ: റാം ബുക്‌സാനിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുപത്തിയാറു യൂണിവേഴ്‌സിറ്റികളും നാല് സ്‌കൂളുകളും എജുക്കേഷന്‍ ഫെയറില്‍ പങ്കെടുക്കുന്നുണ്ട്. വിദ്യാഭ്യാസ രംഗത്തെ പ്രഗല്‍ഭര്‍ പങ്കെടുക്കുന്ന വിവിധ സെമിനാറുകളും സംശയ നിവാരണ സെഷനുകളും ചടങ്ങിന്റെ ഭാഗമായി അരങ്ങേറി.












Click it and Unblock the Notifications