Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരൂര്‍ സ്വദേശിയായ യുവാവിനെ സൗദിയില്‍ കാണാനില്ലെന്ന് പരാതി.

റിയാദ്: തിരൂര്‍ സ്വദേശിയായ യുവാവിനെ ഒരാഴ്ച്ചയായി കാണാനില്ലെന്ന് പരാതി. റിയാദ് അല്‍ശിഫ സനയ്യയില്‍ അമീറ മസ്ജിദിന് സമീപം ഡ്രൈവറായി ജോലി ചെയ്തിരുന്ന തിരൂര്‍ പുല്ലൂര്‍ കുറ്റിപ്പുലാക്കല്‍ അബ്ദുറഹ്മാന്റെ മകന്‍ നജ്മുദ്ദീനെയാണ് (32) ഒരാഴ്ച്ചയായി കാണാതായത്.

അമീറ മസ്ജിദിന് സമീപം നാജിദ് അബ്ദുള്ള മുഹമ്മദ് അല്‍ അക്കീബ് എന്ന സ്പോണ്‍സര്‍ക്ക് കീഴിലാണ് ജോലി ചെയ്തിരുന്നത്.

ഇപ്പോള്‍ ജോലി സ്ഥലത്തോ താമസ സ്ഥലത്തോ ഇദ്ദേഹത്തെ കുറിച്ച് യാതൊരു വിവരവുമില്ല. എല്ലാ ദിവസവും വീട്ടിലേക്ക് വിളിച്ചിരുന്ന നജ്മുദ്ദീന്റെ മൊബൈല്‍ ഫോണ്‍ ഒരാഴ്ച്ചയായി ഓഫ് ചെയ്ത നിലയിലാണ്. ഒന്നര വര്‍ഷത്തോളമായി നജ്മുദ്ദീന്‍ ഇവിടെ ജോലി ചെയ്ത് വരികയാണ്.

ഇദ്ദേഹത്തെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ നാട്ടിലുള്ള 9645418446, 9400828240 എന്ന നമ്പറില്‍ വിവരം അറിയിക്കണമെന്ന് ബന്ധുക്കള്‍ അഭ്യര്‍ഥിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+