Get Updates
Get notified of breaking news, exclusive insights, and must-see stories!

ടികെഎം കോളേജ് ഗ്ലോബല്‍ അലുംമ്‌നി ഗോള്‍ഡന്‍ ജൂബിലി ആഘോഷം സംഘടിപ്പിച്ചു

ബര്‍ദുബായ് പാര്‍ക്ക് റെജിസ് ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ ജനാബ് ഷഹല്‍ ഹസന്‍ മുസലിയാര്‍ മുഖ്യാതിഥിയായി പങ്കെടുത്തു.

ദുബായ്: കൊല്ലം ടി.കെ.എം കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സസ് ഗ്ലോബല്‍ അലുംമ്‌നി ഗോള്‍ഡന്‍ ജൂബിലി ആഘോഷം സംഘടിപ്പിച്ചു. ബര്‍ദുബായ് പാര്‍ക്ക് റെജിസ് ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ ജനാബ് ഷഹല്‍ ഹസന്‍ മുസലിയാര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. മാനേജ്‌മെന്റ് ഭാഗത്ത് നിന്നും ജലാലുദ്ദീന്‍ മുസ്ലിയാര്‍, ഹാരൂണ്‍, ഖാലിദ്, താരിഖ്, മൂസ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

എക്കണോമിക് ഡിപ്പാര്‍ട്ട്‌മെന്റ് വി.വി.ഐ.പി ഡിവിഷന്‍ ഡയറക്ടര്‍ വലിദ് അബ്ദുള്‍ മാലിക്കിനെ ചടങ്ങില്‍ ആദരിച്ചു. പ്രിന്‍സിപ്പല്‍ ഹാഷിമുദ്ദീന്‍ അടക്കം നിരവധി അധ്യാപകരും ചടങ്ങില്‍ പങ്കെടുത്തു. ടി.കെ.എം കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് ഗ്ലോബല്‍ അലുംമ്‌നി പ്രസിഡന്റ് മനോജ് പിള്ളൈ, സെക്രട്ടറി ജെ.ജെ ജലാല്‍, ട്രഷറര്‍ ഷജില്‍ സിറാജുദ്ദീന്‍, കണ്‍വീനര്‍മാരായ ഹാരിസ് മുസലിയാര്‍.

tkmalumniphoto

ഫാറൂഖ് താഹ, ഫയാസ്, ഷമിര്‍, ബൈജു ഏലിയാസ്, മുബാറക്ക്, സുനില്‍, അജിംഷാദ് തുടങ്ങി നിരവധി വ്യക്തിത്വങ്ങളും ചടങ്ങില്‍ സന്നിഹിതമായിരുന്നു. തുടര്‍ന്ന് വിവിധ കലാസാംസ്‌ക്കാരിക പരിപാടികള്‍ അരങ്ങേറി. വരും വര്‍ഷങ്ങളിലും നിരവധി ജീവകാരുണ്യ പദ്ധതികള്‍ നടത്താന്‍ തീരുമാനിച്ചതായും ഭാരവാഹികള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+