നോന്പിനെപ്പറ്റി കൂടുതലറിയാന്‍ റംസാന്‍ ആപ്പുകള്‍
റംസാന്‍ മാസം തുടങ്ങിയതോടെ റംസാന്‍ ആപ്പുകള്‍ക്ക് യുഎഇയില്‍ പ്രചാരം കൂടുകയാണ്. ഒരു ഡസനോളം ആപ്പുകളാണ് ഇപ്പോള്‍ എത്തിയിച്ചിട്ടുള്ളത്. വിന്‍ഡോസ് സ്‌റ്റോറില്‍ ഉള്‍പ്പടെ പുതുമയുള്ള ഒട്ടേറെ ആപ്പുകള്‍ എത്തിയിട്ടുണ്ട്.
റംസാന്‍ വ്രതം, നോമ്പുതുറ, നമസ്‌ക്കാര ക്രമങ്ങള്‍, ഭക്ഷണ രീതി എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങളില്‍ വിശ്വാസികളെ സഹായിക്കുന്ന മൊബൈല്‍ ആപ്പുകളെ പരിചയപ്പെടാം

മുസ്ലീം പ്രോ
215 ഓളം രാജ്യങ്ങളിലായി 10 മില്യണ്‍ ഉപഭോക്താക്കളാണ് ഈ മൊബൈല്‍ ആപ്പിനുള്ളത്. മുസ്ലിങ്ങളാണ് ആപ്പിന്റെ ഗുണഭോക്കാക്കള്‍. റംസാനിലെ മ്പോവു തുറ സമയങ്ങള്‍, വ്രതാരംഭ സമയങ്ങള്‍, ഖുറാന്‍, ഹിജറ കലണ്ടര്‍ എന്നിങ്ങനെ ഒട്ടേറെ വിവരങ്ങള്‍ വിശ്വാസികള്‍ക്ക് മുസ്ലീം പ്രൊ ആപ്പിലൂടെ ലഭിയ്ക്കും.

ഇംസാഖെ
പ്രചാരത്തിലുള്ള മറ്റൊരു ആപ്പാണ് ഇംസാഖെ. ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാവുന്ന ഈ ആപ്പില്‍ പ്രാര്‍ത്ഥന സമയം, ഇഫ്താര്‍, ഇംസാഖ് സമയങ്ങള്‍ എന്നിവ അറിയാം. ദുആ നമസ്‌ക്കാരം, ജിപിഎസ് എന്നിവ ആപ്പിന്റെ പ്രത്യേകതയാണ്. അറബിക്, ഇംഗഌഷ് ഭാഷകളില്‍ ഉപോയഗിയ്ക്കാം.

അദാന്‍ പ്രൊ പ്രെയര്‍ ടൈം
ഖുറാന്‍, തസ്ബീ, ഇസ്ലാമിക് കലണ്ടര്‍ എന്നിവ അദാനില്‍ ഉണ്ട്. പ്രാര്‍ത്ഥന സമയങ്ങള്‍ വളരെ കൃത്യമായി ഈ ആപ്പിലൂടെ അറിയാന്‍ സാധിയ്ക്കും.യുഎഇയില്‍ ഏറെ പ്രചാരമുള്ള ഒരു ആപ്പാണ് അദാന്‍

റംസാന്‍ ഡയറ്റ്
നോമ്പുതുറ സമയങ്ങളില്‍ ഉള്‍പ്പടെ ഏതെല്ലാം ഭക്ഷണങ്ങളാണ് ഉള്‍പ്പെടുത്തേണ്ടെതന്നും റാസാന്‍ മാസത്തിലെ ഭക്ഷണക്രമം എങ്ങനെ ആയിരിയ്ക്കണമെന്നതിനെപ്പറ്റിയുമാണ് റംസാന്‍ ഡയറ്റില്‍ പറയുന്നത്.

30 ഡെയ്‌സ് റംസാന്‍
മുസ്ലിങ്ങളല്ലാത്തവര്‍ക്കും റംസാന്‍ വ്രതെമെടുക്കുന്നതിന് സഹായകമാകുന്ന ആപ്പാണ് 30 ഡെയ്‌സ് റംസാന്‍.












Click it and Unblock the Notifications