ചാട്ടയടി ഉള്‍പ്പടെയുള്ളവ നിര്‍ത്താന്‍ സൗദിയോട് യുഎന്‍

ചാട്ടയടി ഉള്‍പ്പടെയുള്ള ശിക്ഷാ വിധികള്‍ നടപ്പിലാക്കുന്നതിനെതിയെും നാവി പ്രതികരിച്ചിട്ടുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ശിക്ഷയായി ചാട്ടയടി വിധിയ്ക്കുന്നത് തടയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
15വര്‍ഷത്തെ തടവിന് ശിക്ഷിയ്ക്കപ്പെട്ട സൗദിയിലെ മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ വാലിദ് അബു അല്‍ ഖയര്‍ ഉള്‍പ്പെടയുള്ളവരെ എത്രയും വേഗം മോചിപ്പിയ്ക്കണമെന്ന് താന്‍ താന്‍ സൗദി അധികൃതോട് ആവശ്യപ്പെട്ടതായും നാവി.
സംഘം ചേരല്‍, മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം എന്നിയ്ക്ക് വേണ്ടി ശ്രമിയ്ക്കുന്നവരെയാണ് സൗദി അധികൃതര്‍ മത നിയമത്തിന്റെ പേരില്‍ തടവിലാക്കുന്നത്. 15 വര്‍ഷത്തേയ്ക്കാണ് അബു അല്‍ ഖയറിന് ശിക്ഷ വിധിച്ചത്. ഇതിന് പുറമെ 200,000 സൗദി റിയാല്‍ പിഴയായി ഈടാക്കാനും നിര്‍ദ്ദേശമുണ്ട്.












Click it and Unblock the Notifications