Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാജ മുടിയും പൊടിയും പുറത്തെടുക്കുന്നവര്‍ ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുന്നു; ടിപി അബ്ദുള്ളക്കോയ മദനി

ദുബായ്: അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ആഴ്ന്ന മുസ്ലിം സമുദായത്തെ വിജ്ഞാനത്തിന്റെ വെളിച്ചം നല്‍കി സമുദ്ധരിച്ചതു കേരളത്തിലെ ഇസ്ലാഹി പ്രസ്ഥാനമാണെന്ന ചരിത്രസത്യം തമസ്‌കരിക്കാന്‍ ആസൂത്രിത ശ്രമമുണ്ടെന്ന് കെ.എന്‍.എം. പ്രസിഡണ്ട് ടി.പി. അബ്ദുള്ളക്കോയ മദനി അഭിപ്രായപ്പെട്ടു. യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അല്‍ഖൂസ് അല്‍മനാര്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിച്ച ഇസ്ലാഹി ഐക്യ സമ്മേളനത്തില്‍ ഉദ്ഘാടന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വക്കം മൗലവിയും ചാലിലകത്തും ഉള്‍പ്പെടുന്ന സമുദായ പരിഷ്‌കര്‍ത്താക്കള്‍ നേതൃത്വം നല്‍കിയ ഒരു നൂറ്റാണ്ട് പിന്നിട്ട നവോത്ഥാന സംരംഭങ്ങളുടെ ഗുണഫലമാണ് ഇന്നത്തെ മുസ്ലിം സമുദായം അനുഭവിക്കുന്നത്.

എഴുത്തും വായനയും വിലക്കി പ്രമാണങ്ങളില്‍നിന്നും സാധാരണക്കാരെ അകറ്റിനിര്‍ത്താനായിരുന്നു അക്കാലത്തെ യാഥാസ്ഥിക പൗരോഹിത്യത്തിന്റെ ശ്രമം. പ്രതികൂല സാഹചര്യങ്ങളെ പ്രമാണങ്ങള്‍ ഉദ്ധരിച്ചു പ്രതിരോധിച്ചാണ് മുസ്ലിം നവോത്ഥാനം സാധ്യമാക്കിയത്. നവോത്ഥാനത്തിന്റെ ഈ പൈതൃകം റാഞ്ചിയെടുക്കാനാണു പുതിയകാലത്തെ പുരോഹിതരും പ്രയത്നിക്കുന്നത്. പ്രവാചകന്റെ തിരുശേഷിപ്പുകള്‍ എന്ന വ്യാജേന മുടിയും പൊടിയും പുറത്തെടുക്കുന്നവര്‍ ആത്മീയ ചൂഷണത്തിലൂടെ പൊതുജനങ്ങളെ കബളിപ്പിക്കുന്നത് തുടരുകയാണെന്നും മദനി വ്യക്തമാക്കി. ഭൗതിക മോഹങ്ങളും ഇച്ഛകളുമില്ലാതെ പാരത്രിക മോക്ഷം മാത്രം ലക്ഷ്യമാക്കി മതപ്രബോധന രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന ഇസ്ലാഹി പ്രസ്ഥാനത്തിന്റെ ഗുണഫലങ്ങള്‍ നിഖില മേഖലകളെയും സ്വാധീനിച്ചിട്ടുണ്ട്. മുജാഹിദുകളുടെ പുനരൈക്യം വഴി സംജാതമായത് വിവരണാതീതമായ നേട്ടങ്ങളും നന്മകളുമാണ്.

cpumersullami1

ഇത്രയേറെ സമൂഹത്തെ സ്വാധീനിച്ച മറ്റൊരു സംഭവം സമകാല ഇസ്ലാമിക ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഇന്ത്യാവിഭജനത്തിന്റെ നിര്‍ണായക ഘട്ടത്തിലും രാജ്യത്തിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ പരിരക്ഷിക്കപ്പെടാനും മാതൃകാപരമായ മത സൗഹാര്‍ദം കാത്തുസൂക്ഷിക്കാനും അതുല്യമായ സംഭവനകളര്‍പ്പിക്കാനും മുന്നില്‍ നിന്ന പാരമ്പര്യമാണ് നവോത്ഥന പ്രസ്ഥാനത്തിന്റെ മഹാരഥന്മാരുടേതെന്നും അദ്ദേഹം വ്യക്തമാക്കി. ഐക്യം സമൂഹം ഏറ്റെടുത്തു കഴിഞ്ഞുവെന്നും രാഷ്ട്രീയ സാമൂഹിക നേതൃത്വത്തിലുള്ളവര്‍ പോലും കക്ഷിരാഷ്ട്രീയഭേദമന്യേ ഇതിനെ പ്രശംസിച്ചുവെന്നും കാലഘട്ടത്തിന്റെ അനിവാര്യതയായി വിലയിരുത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളീയ പൊതു സമൂഹത്തില്‍ ധൈഷണികസാന്നിധ്യമായി എക്കാലവും മുജാഹിദ് പ്രസ്ഥാനം നിലകൊണ്ടിട്ടുണ്ട്.

മതേതര ജനാധിപത്യം രാജ്യത്തിന്റെ അമൂല്യമായ പൈതൃകമാണ്, നാടിന്റെ ഉന്നതമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുവാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ജീവന്റെ രഹസ്യമോ അതിന്റെ തുടിപ്പിന്റെ നിദാനമോ കണ്ടുപിടിക്കാന്‍ കഴിയാത്ത മനുഷ്യര്‍ അന്ധമായ അനുകരണങ്ങളിലോ വികലമായ വിശ്വാസങ്ങള്‍ക്കോ അടിമപ്പെടാതെ, ലഭിച്ച സവിശേഷമായ തിരിച്ചറിവ് ഉപയോഗിച്ച് സൃഷ്ടിച്ചുപരിപാലിക്കുന്ന ദൈവത്തെ കണ്ടെത്താന്‍ ശ്രമിക്കണമെന്ന് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചുകൊണ്ട് കേരള ജംഇയ്യത്തുല്‍ ഉലമ വര്‍ക്കിംഗ് പ്രസിഡണ്ട് സി.പി.ഉമര്‍ സുല്ലമി ആവശ്യപ്പെട്ടു.

islahiconvention

ആത്മാവ് എന്തെന്ന ചോദ്യത്തിന് മനുഷ്യവംശത്തോളം തന്നെ പഴക്കമുണ്ട്. അതിന്റെ ഉത്തരം അതിന്റെ കൂടി അധിപനായ ദൈവത്തിനുമാത്രമേ നല്‍കാന്‍ സാധിക്കുകയുള്ളൂ. ആദര്‍ശവും ദിശാബോധവുമാണ് ഇന്ന് കരഗതമായ മുജാഹിദ് ഐക്യത്തിന്റെ നിദാനമെന്നും തലമുറകളിലൂടെ ഈ ഐക്യം നിലനിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു.എ.ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് എ.പി. അബ്ദുസമദ് (സാബീല്‍) അധ്യക്ഷത വഹിച്ചു. കെ.എന്‍.എം വൈസ് പ്രസിഡണ്ട് പി.കെ. അഹമദ് സാഹിബ്, സെക്രട്ടറി എം. അബ്ദുറഹിമാന്‍ സലഫി, അല്‍മനാര്‍ സെന്റര്‍ ഡയറക്ടര്‍ മൗലവി അബ്ദുസ്സലാം മോങ്ങം പ്രഭാഷണം നിര്‍വ്വഹിച്ചു.

കെ.എം.സി.സി. നാഷണല്‍ കമ്മിറ്റി ജനറല്‍സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, എയിം ചെയര്‍മാന്‍ ഡോ പി.എ. ഇബ്രാഹിം ഹാജി, അബ്ദുല്‍ വാഹിദ് മയ്യേരി, ഇസ്ലാഹി സെന്റര്‍ മുന്‍ സെക്രട്ടറി, ഗള്‍ഫ് ഇസ്ലാഹി സെന്റര്‍ കോ ഓര്‍ഡിനേഷന്‍ സെക്രട്ടറി സിടി. ബഷീര്‍, ഫാറൂഖ് റൗളത്തുല്‍ ഉലൂം അറബിക് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ: മുസ്തഫാ ഫാറൂഖി, യ.ുഎ.ഇ എം.ഇ.എസ്. പ്രസിഡണ്ട് എം.സി ജലീല്‍ എന്നിവര്‍ ആശംസ നേര്‍ന്നു. യു.എ.ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇയര്‍ ഓഫ് ഗിവിങ് പദ്ധതിയുടെ ഭാഗമായി തര്‍ബിയ്യ മദ്രസ്സ രൂപകല്‍പ്പന ചെയ്ത പദ്ധതിയുടെ ഉദ്ഘാടനം അല്‍മനാര്‍ ഇസ്ലാമിക് സെന്റര്‍ ചെയര്‍മാന്‍ ശംസുദ്ധീന്‍ ബിന്‍ മുഹ്യുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.

islahiconvention

ഇസ്ലാഹി സെന്റര്‍ യു.എ.ഇ തലത്തില്‍ നടത്തിയ വിശുദ്ധ ഖുര്‍ആന്‍ വിജ്ഞാനപരീക്ഷയിലെ ജേതാക്കള്‍ക്കുള്ള സമ്മാനദാനം ചടങ്ങില്‍ നിര്‍വ്വഹിച്ചു. ജനറല്‍സെക്രട്ടറി പി.എ. ഹുസൈന്‍ ഫുജൈറ സ്വാഗതവും ഓര്‍ഗനൈസിങ് സെക്രട്ടറി ജഅഫര്‍ സ്വാദിഖ് അജ്മാന്‍ നന്ദിയും പറഞ്ഞു. ആശംസയുമായി യു.എ.ഇ യിലെ സാമൂഹികസാംസ്‌കാരിക രംഗത്തെ വിവിധ സംഘടാനാപ്രതിനികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി ആയിരക്കണക്കിന് പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+