Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് അശറഫ് താമരശ്ശേരി മാതൃക: ടിപി സീതാറാം

ദുബായ്: ഗള്‍ഫിലെ സാമൂഹ്യ, ജീവ കാരുണ്യ പ്രവര്‍ത്തകര്‍ക്ക് അശറഫ് താമരശ്ശേരി എന്നും ഒരു മാതൃകയായിരിക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍.ടി.പി.സീതാറാം പറഞ്ഞു. അശറഫിനെ കുറിച്ച് സലീം നൂര്‍ രചിച്ച് ചിരന്തന പുറത്തിറക്കിയ 'മൃത്യുവിന്‍ കരം പിടിച്ച് ' എന്ന പുസ്തകം അശറഫ് താമരശ്ശേരിയില്‍ നിന്നും അദ്ദേഹം ഏറ്റുവാങ്ങി.

ചിരന്തന സാംസ്‌കാരിക വേദി എഴുത്തുകാര്‍ക്ക് നല്‍കുന്ന പിന്തുണ അഭിനന്ദനാര്‍ഹമാണെന്നും എഴുത്തും വായനയും വര്‍ദ്ധിപ്പിക്കുവാന്‍ ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ ചിരന്തന കൂടുതല്‍ നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിരമിച്ച് നാട്ടിലേക്ക് പോകുന്ന അദ്ദേഹത്തിന് ചിരന്തനയുടെ പുസ്തകങ്ങള്‍ ഉപഹാരമായി ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി നല്‍കി.

asrafthamarassery

അശറഫ് താമരശ്ശേരിക്ക് പ്രവാസി ദിവസ് അവാര്‍ഡ് കിട്ടുന്നതില്‍ എംബസിയും കൗണ്‍സിലേറ്റും, പ്രത്യേകിച്ച് അംബാസഡറും നല്‍കിയ പിന്തുണക്ക് സാധാരണക്കാരായ പ്രവാസികളുടെ നന്ദി ചിരന്തന പ്രസിഡണ്ട് രേഖപ്പെടുത്തി. സാമൂഹ്യ പ്രവര്‍ത്തകന്‍ ടി.പി.അശറഫും സന്നിഹിതനായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+