കുപ്രചാരണം അതിര്‍ത്തിയിലും; വാര്‍ത്ത തിരുത്തി അധികൃതര്‍
ബഹറിന്‍: കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വാര്‍ത്ത നിഷേധിച്ച് അധികൃതര്‍
രംഗത്തെത്തി. ബഹറിന്‍ സൗദി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന കിംങ് ഫഹദ് പാലം അടച്ചിട്ടിരിക്കുകയാണെന്നും ഇതുവഴിയുള്ള ഗതാഗതം മണിക്കൂറുകളായി അനിശ്ചിതത്വത്തിലാണെന്നും പറഞ്ഞാണ് മെസ്സേജുകള്‍ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിക്കുന്നത്.

എന്നാല്‍ വാര്‍ത്ത തെറ്റാണെന്നും വ്യാജ പ്രചരണങ്ങള്‍ നടത്തരുതെന്നും കിംങ് ഫഹദ് കോസ് വെ ജനറല്‍ ഓര്‍ഗനൈസേഷന്‍ വാക്താവ് ഇമാദ് മുഹൈസിന്‍ വ്യക്തമാക്കി.
ഇരു രാജ്യങ്ങളിലേക്കുമുള്ള കസ്റ്റംസ് , പാസ്‌പോര്‍ട്ട് വിഭാഗങ്ങള്‍ തടസ്സമില്ലാതെ പ്രവര്‍ത്തിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications