റിയാദില്‍ കാര്‍ അഭ്യാസികളെയും കാണികളെയും അറസ്റ്റ് ചെയ്തു
റിയാദ്: സ്‌ക്കൂള്‍ പരീക്ഷ നടക്കുന്ന സമയത്ത് റോഡുകളില്‍ കാറുകളുമായി അഭ്യാസം കാട്ടിയ 53 ജോയ് റൈഡേഴ്‌സിനെ റിയാദ് ട്രാഫിക്ക് പോലീസിലെ കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ 33 വിദ്യാര്‍ഥികളും ഉള്‍പ്പെടും. ജോയ് റൈഡേഴ്‌സിനെ പ്രോത്സാഹിപ്പിക്കാനും അഭ്യാസം വീക്ഷിക്കാനുമായി എത്തിയ 87 വിദ്യാര്‍ഥികളടക്കമുള്ള 144 കാണികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കാണികളുടേതും അഭ്യാസികളുടേതുമായി 122 കാറുകളും പോലീസ് പിടിച്ചെടുത്തു. അറസ്റ്റിലായവരില്‍ പോലീസ് അന്വേഷിക്കുന്ന ക്രിമിനലുകളും ഉള്‍പ്പെടും. സൗദിയിലെ റോഡുകളില്‍ കാറുകളിലും ബൈക്കുകളിലും അഭ്യാസം നടത്തി സ്ഥിരം ഭീതി സൃഷ്ട്ടിക്കുന്ന ജോയ് റൈഡേഴ്‌സ് ജനങ്ങളുടെ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാവുന്നതും റോഡപകടങ്ങള്‍ക്ക് കാരണമാകുന്നതും പതിവാണ്.












Click it and Unblock the Notifications