ഷാര്‍ജ; 4വയസ്സുകാരി വീണു മരിച്ചു
ഷാര്‍ജ: നാല് വയസുകാരി ഫ്ളാറ്റിന്റെ എട്ടാം നിലയില്‍ നിന്ന് താഴേയ്ക്ക് വീണ് മരിച്ചു. അല്‍ നഹ്ദയില്‍ സെപ്റ്റംബര്‍ 24 തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടക്കുന്നത്. ഇന്ത്യക്കാരിയായ കുട്ടിയാണ് മരിച്ചത്. കുട്ടിയെ ശ്രദ്ധിയ്ക്കുന്ന കാര്യത്തില്‍ വീഴ്ച വരുത്തിയതിന് അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.

അമ്മ അടുക്കളയില്‍ ജോലി ചെയ്യുന്ന സമയത്താണ് സംഭവം നടക്കുന്നത്. വീടിന്റെ ജനലുകള്‍ അടച്ചുവെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് ഇവര്‍ അടുക്കളയിലേയ്ക്ക് പോയത്. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയുടെ ശബ്ദം കേള്‍ക്കാതായതിനെത്തുടര്‍ന്ന് മുറിയില്‍ നോക്കുമ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന കാര്യം സ്ത്രീ തിരിച്ചറിയുന്നത്. ജനലുകള്‍ തുറന്ന നിലയില്‍ കാണപ്പെട്ടു. തുടര്‍ന്ന് താഴേയ്ക്ക് നോക്കിയപ്പോഴാണ് കുഞ്ഞ് രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്.
മേശയുടെ മുകളില്‍ കയറി കുഞ്ഞ് ജനല്‍ തുറന്നുവെന്നും തുടര്‍ന്ന് താഴേയ്ക്ക് വീണുവെന്നുമാണ് പൊലീസ് പറയുന്നത്. മാത്രമല്ല ജനലിനും വാതിലും സമീപം ഫര്‍ണിച്ചറുകള്‍ ഇടരുതെന്നും ഇത് കുട്ടികള്‍ക്ക് അപകടമുണ്ടാകുന്നതിന് കാരണമാകുമെന്നും പൊലീസ് അറിയിച്ചു.ഇതിന് മുന്‍പും ഷാര്‍ജയില്‍ കുട്ടികള്‍ കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് താഴേയ്ക്ക് വീണ് മരിച്ചിട്ടുണ്ട്.












Click it and Unblock the Notifications