Get Updates
Get notified of breaking news, exclusive insights, and must-see stories!

പകല്‍ക്കൊള്ളയുടെ ചുരളഴിയുന്നു!! വിമാന നിരക്ക് വര്‍ദ്ധനവിനു പിന്നില്‍ ട്രാവല്‍ ഏജന്റുമാര്‍!!!!

ദുബായ്: മലയാളികള്‍ ഗള്‍ഫ് പ്രവാസം ആരംഭിച്ചതു മുതല്‍ കേള്‍ക്കുന്നതാണ് വിമാന നിരക്കു വര്‍ദ്ധനവിലെ പ്രവാസി ചൂഷണം. വിവിധ തരത്തിലുള്ള സമരങ്ങള്‍ സംഘടിപ്പിച്ചും പ്രധാനപ്പെട്ട നേതാക്കന്മാരെ ഡല്‍ഹിയില്‍ നേരിട്ട് പോയി കണ്ട് പരാതി ബോധ്യപ്പെടുത്തിയിട്ടും ഇന്നും പരിഹരിക്കപ്പെടാതെ നീളുന്നു പ്രവാസിയുടെ വിമാന നിരക്കു വര്‍ദ്ധനവിലെ പകല്‍ക്കൊള്ള. കോണ്‍ഗ്രസ്സ് ആവട്ടെ ബി.ജെ.പി യാവട്ടെ ഇന്ത്യന്‍ ഭരണ ചക്രം ആരുടെ കൈകളിലെത്തിയാലും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ സീസണ്‍ കൊള്ള ഒരു ശതമാനം പോലും അവസാനിപ്പിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

വേനല്‍ അവധിയും പെരുന്നാള്‍, ഓണം പോലുള്ള വിശിഷ്ട ദിവസങ്ങളിലും പ്രവാസി നാട്ടിലെത്തണമെങ്കില്‍ വര്‍ഷം മുഴുവന്‍ ജോലി ചെയ്തു സമ്പാദിച്ചതിന്റെ മുഖ്യ പങ്കും വിമാന ടിക്കറ്റിനായി മാറ്റി വെക്കേണ്ടി വരും. രഹസ്യമായും പരസ്യമായും വിമാന കമ്പനികളെ ശപിച്ചും തെറി വിളിച്ചും കൈയ്യിലുള്ള തുകയ്ക്ക് ടിക്കറ്റും കരസ്ഥമാക്കി ജനം നാട്ടിലേക്ക് പറക്കും. ആവശ്യങ്ങള്‍ മാറ്റി നിര്‍ത്താന്‍ നമുക്കാവില്ലല്ലോ. ശരിക്കും വിമാന കമ്പനികള്‍ മാത്രമാണോ സീസണ്‍ നിരക്കു വര്‍ദ്ധനവിനു പിന്നിലെ കഴുകന്മാര്‍?. യഥാര്‍തത്തില്‍ സംഭവിക്കുന്നത് എന്താണ്?. നാട്ടിലേക്ക് പുറപ്പെടാന്‍ തയ്യാറാകുന്ന പ്രവാസി വിമാന കമ്പനികളുടെ സൈറ്റുകളില്‍ തെളിയുന്ന ടിക്കറ്റ് നിരക്ക് കണ്ട് കണ്ണു മഞ്ഞളിച്ച് അടുത്തുള്ള വമ്പന്‍ ട്രാവല്‍ ഏജന്‍സിയിലോട്ട് പോകും.

പാവം വിമാന കമ്പനികള്‍ക്കെതിരെ സംഘടനകള്‍ നടത്തുന്ന പ്രതിഷേധ പരിപാടി സ്‌പോണ്‍സര്‍ ചെയ്യുന്നതിനു പുറമെ ഇത്തരത്തില്‍ സ്ഥാപനത്തില്‍ എത്തുന്നവരെ സഹായിക്കേണ്ട കടമയും ഞങ്ങള്‍ക്കാണല്ലോ എന്ന മട്ടില്‍ സൈറ്റുകളില്‍ തെളിഞ്ഞ നിരക്കിനേക്കാളും അമ്പതോ നൂറോ ദിര്‍ഹം കുറച്ചു നല്‍കി ട്രാവല്‍ ഏജന്റുമാര്‍ നല്ലപിള്ള ചമയുന്നു. യഥാര്‍തത്തില്‍ ഇത്തരം ഏജന്റുമാരാണ് തങ്ങളെ ചൂഷണം ചെയ്യുന്നതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന സത്യം നമ്മളില്‍ പലരും ഇതുവരെ മനസ്സിലാക്കിയിട്ടില്ല. നാട്ടിലേക്കുള്ള പ്രവാസിയുടെ ഒഴുക്കു കൂടുന്ന തിയ്യതികള്‍ ഏതൊക്കെയാണെന്നു മനസ്സിലാക്കാന്‍ ഈ മേഖലയില്‍ വെറും ഒരു വര്‍ഷത്തെ ജോലി പരിചയം മാത്രം മതിയാവും. പ്രവാസികള്‍ നാട്ടിലേക്ക് പറക്കാന്‍ സാധ്യതയുള്ള തീയ്യതികളില്‍ കേരളത്തിലേക്ക് സര്‍വ്വീസ് നടത്തുന്ന വിമാനങ്ങളിലെ 50 മുതല്‍ 80 ശതമാനം വരെ ടിക്കറ്റുകള്‍ ബള്‍ക്ക് പര്‍ച്ചേസ് ചെയ്യുന്നത് ആരാണ്??? എല്ലാ അന്യേഷണങ്ങളും ചെന്നെത്തുന്നത് നമുക്കിടയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന വമ്പന്‍ ട്രാവല്‍ ഏജന്‍സികളിലേക്കാണ്.

plane

30 മുതല്‍ 50 ടിക്കറ്റു വരെ വിത്യസ്ത കമ്പനി പേരുകളിലായി ഏതാണ്ട് 60 മുതല്‍ 75 ശതമാനം വരെ ടിക്കറ്റുകള്‍ വമ്പന്‍ ട്രാവല്‍ ഏജന്റുമാര്‍ പര്‍ച്ചേസ് ചെയ്തിടുന്നു. 80 ശതമാനം ബുക്കിംങ് പൂര്‍ത്തിയായ വിമാന കമ്പനികളുടെ വെബ്‌സൈറ്റിലാകട്ടെ ബാക്കി വരുന്ന ചെറിയ ശതമാനം സീറ്റിന് വന്‍തുക ഈടാക്കുന്നതായി തെളിയുകയും ചെയ്യും. ഈ നിരക്കാണ് സാധാരണക്കാരായ പ്രവാസി യാത്രക്കാര്‍ക്ക് നേരിട്ട് പരിശോധിക്കുമ്പോള്‍ ലഭിക്കുന്നത്. ഇതേ ഏജന്റുമാര്‍ ടിക്കറ്റ് നിരക്ക് പറയുന്നതും ഇത്തരത്തില്‍ തെളിഞ്ഞു കാണുന്ന നിരക്കിനെ അടിസ്ഥാനമാക്കിയാണ്. കൂട്ടത്തില്‍ വിമാന കമ്പനികളുടെ ചൂഷണത്തെ പറ്റിയും വിശദീകരിക്കും. തനിക്ക് മുന്നിലിരിക്കുന്ന ആട്ടിന്‍ തോലണിഞ്ഞ ചെന്നായയാണെന്ന് നമ്മളില്‍ പലരും അറിയുന്നില്ലന്നതാണ് സത്യം.

ഓരോ വമ്പന്‍ ട്രാവല്‍ ഏജന്‍സിയുടെ കൈവശവും ഏതൊക്കെ തിയ്യതികളില്‍ ഏതാണ്ട് എത്ര ടിക്കറ്റു വരെ വില്‍ക്കാതെ ബാക്കിയുണ്ടെന്ന് മറ്റ് ചെറുകിട ട്രാവല്‍സിലുള്ളവര്‍ക്ക് വ്യക്തമായ വിവരമുണ്ടാകും. ഇത്തരത്തില്‍ പലപ്പോഴും ചെറിയ ശതമാനം കമ്മീഷന്‍ അടിസ്ഥാനത്തില്‍ ടിക്കറ്റ് വാങ്ങിച്ചു മറിച്ചു നല്‍കാറുണ്ടെന്ന് ഷാര്‍ജയില്‍ 10 വര്‍ഷത്തോളമായി ട്രാവല്‍സില്‍ ജോലി ചെയ്യുകയും ഇപ്പോള്‍ സ്വന്തമായി ട്രാവല്‍സ് നടത്തുകയും ചെയ്യുന്ന കോഴിക്കോട് സ്വദേശി വ്യക്തമാക്കി. ഉദ്ദേശിച്ച തീയ്യതിയില്‍ തന്നെ നാട്ടിലെത്തണമെന്ന മലയാളികളുടെ വാശിയും, ഇന്ന എയര്‍പോര്‍ട്ടിലേക്ക് മാത്രമെ യാത്ര ചെയ്യുകയുള്ളൂവെന്ന നിബന്ധനയുമാണ് തട്ടിപ്പുകാരായ ഏജന്റുമാര്‍ക്ക് വളമാകുന്നതെന്ന് ഇദ്ധേഹം വ്യക്തമാക്കുന്നു.

ഇത്തിരി ക്ഷമയും വിട്ടുവീഴ്ചകളും ശീലിച്ചാല്‍ മലയാളികള്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ നാട്ടിലേക്ക് പറക്കാന്‍ കഴിയുമെന്നും, ഒരു പ്രസ്തുത തിയ്യതിയ്യിലേക്ക് പര്‍ച്ചേസ് ചെയ്തു വച്ചിട്ടുള്ള ടിക്കറ്റുകള്‍ വിറ്റു പോകുന്നില്ലെന്ന് കാണുമ്പോള്‍ പല വമ്പന്‍ ഓഫറുകളും ഇത്തരം ഏജന്റുമാര്‍ നല്‍കാറുണ്ടെന്നും ഇയാള്‍ സമ്മതിക്കുന്നു. ഇത്തരത്തില്‍ കുറച്ചു ക്ഷമയുണ്ടായിരുന്ന ഒരു കുടുംബത്തിന് പെരുന്നാള്‍ ആഘോഷത്തിനായി നാട്ടിലെത്താന്‍ കോഴിക്കോടേക്ക് ഒരാള്‍ക്ക് 700 ദിര്‍ഹം എന്ന നിരക്കില്‍ ടിക്കറ്റ് കൊടുക്കാന്‍ സാധിച്ചതായും ചെറുകിട ട്രാവല്‍ ഉടമയായ ഇയാള്‍ അവകാശപ്പെട്ടു.

വേനലവധിക്ക് നാട്ടിലേക്ക് തിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തിയ്യതിയിലും എത്തിച്ചേരെണ്ട വിമാനത്താവളം തെരഞ്ഞെടുക്കുന്നതിലും ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ ഇപ്പോഴും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭ്യമാണെന്നും ഇയാള്‍ പറഞ്ഞു. എന്തായാലും പഠിച്ച ശീലം മറക്കാന്‍ മലയാളി തയ്യാറാകുമെന്ന് തോന്നുന്നില്ല അതുകൊണ്ടു തന്നെ വിമാന കമ്പനികളെ മറയാക്കി കൊള്ള ലാഭം കൊയ്യുന്ന ഏജന്റുമാര്‍ പതിവു ജോലി തുടരുമെന്ന് ഉറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+