ഖത്തര്‍:മരുന്നുമായെത്തുന്നവര്‍ ഡോക്ടറുടെ കുറിപ്പടി കരുതണം, പ്രവാസികള്‍ക്ക് കസ്റ്റംസ് മുന്നറിയിപ്പ്
ദോഹ: മരുന്നുകളുമായി ദോഹയിലേക്കെത്തുന്ന പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി കസ്റ്റംസ്. മരുന്നുമായി എത്തുന്നവര്‍ ഡോക്ടറുടെ കുറിപ്പടി കരുതണമെന്നും അല്ലാത്ത പക്ഷം വിമാനത്താവളത്തിലെത്തിക്കുന്ന മരുന്നുകള്‍ പിടിച്ചെടുക്കുമെന്നുമാണ് മുന്നറിയിപ്പ്. നിരോധിക്കപ്പെട്ട മരുന്നുകളും ലഹരി വസ്തുക്കളും രാജ്യത്ത് എത്തുന്നത് തടയാനുള്ള കസ്റ്റംസിന്റെ നീക്കത്തിന്റെ ഭാഗമായാണ് പുതിയ നിര്‍ദ്ദേശം.
ഇതോടെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ കൊണ്ടുവരുന്ന മരുന്നുകള്‍ പരിശോധിക്കുന്നതിനായി വിമാനത്താവളങ്ങളിലും അതിര്‍ത്തി ചെക്‌പോസ്റ്റുകളിലും പ്രത്യേകം ഡോക്ടര്‍മാരെ നിയമിച്ചിട്ടുണ്ട്. ഖത്തര്‍ ഫാര്‍മസി ആന്‍ഡ് ഡ്രഗ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ അനുമതിയില്ലാത്ത എല്ലാത്തരം മരുന്നുകളുംപിടിച്ചെടുക്കും. എന്നാല്‍ ബോര്‍ഡ് അനുവദിക്കാത്ത മരുന്നുകള്‍ ഡോക്ടര്‍മാരുടെ കുറിപ്പടിയുള്ളതാണങ്കില്‍ അനുവദിക്കുമെങ്കിലും യാത്രക്കാരന്റെ രോഗത്തിനുള്ളതാണ് മരുന്നെന്ന് പരിശോധനിയില്‍ വ്യക്തമായെങ്കില്‍ മാത്രമേ മരുന്ന് കൊണ്ടുപോകാനുള്ള അനുമതി ലഭിക്കുകയുള്ളൂ.

അലോപ്പതി മരുന്നുകള്‍ക്ക് പുറമേ ആയുര്‍വേദ, ഹോമിയോ മരുന്നുകള്‍ കൊണ്ടുവരുന്നതിനും ഡോക്ടര്‍മാരുടെ കുറിപ്പടി നിര്‍ബന്ധമാണ്. മരുന്നുമായി ഖത്തറിലെത്തുന്നവര്‍ ഏത് തരത്തിലുള്ള മരുന്നുകളാണ് തങ്ങളുടെ പക്കലുള്ളതെന്ന് കസ്റ്റംസിനെ വിവരം ധരിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. ലോകത്ത് നിരോധിക്കപ്പെട്ടിട്ടുള്ള മരുന്നുകളുടെ പട്ടിക പരിശോധിച്ച ശേഷമായിരിക്കും മരുന്നുകളുമായി ഖത്തറിലേക്ക് പ്രവേശിക്കാന്‍ അനുവഗദിക്കുക.












Click it and Unblock the Notifications