അബുദാബി; അല്‍ ഐന്‍ ഹൈവേയില്‍ പുതിയ പാലം
അബുദാബി: അബുദാബിയില്‍ ഗാതാഗതക്കുരുക്ക് നിയന്ത്രിയ്ക്കാന്‍ വീണ്ടുമൊരു ട്രക്ക് ബ്രിഡ്ജ് കൂടി. അബുദാബി- അല്‍ ഐന്‍ ദേശീയപാതയില്‍ അല്‍ മഫ്റാഖിലാണ് പുതിയ പാലം. അബുദാബി മുന്‍സിപ്പാലിറ്റിയാണ് പാലം നിര്‍മ്മിച്ചിരിയ്ക്കുന്നത്. വര്‍ക്കേഴ്സ് സിറ്റി, ബാനി യാസ് സിറ്റി എന്നിവിടങ്ങളിലെ തിരക്ക് നിയന്ത്രിയ്ക്കാനും പാലം വന്നതോട് കൂടി കഴിയുമെന്നാണ് അധികൃതര്‍ പ്രതീക്ഷിയ്ക്കുന്നത്.
നാല് വരിപ്പാതയാണ് പാലത്തിന്. അടിയന്തര ഘട്ടങ്ങളില്‍ രണ്ട് ദിശയിലേയ്ക്കും വാഹനങ്ങള്‍ക്ക് യാതൊരു തടസവും കൂടാതെ സഞ്ചരിയ്ക്കാന്‍ കഴിയുന്ന വിധത്തിലാണ് ഈ പാലത്തിന്റെ നിര്‍മ്മാണം.യാത്രാ ക്ളേശം പരിഹരിയ്ക്കുന്നതിന് ഒട്ടേറെ പദ്ധതികള്‍ക്ക് അബുദാബി മുന്‍സിപ്പാലിറ്റി ഇതിനോടകം തന്നെ തുടക്കം കുറിച്ചിട്ടുണ്ട്.

പാലം വരുന്നതിന് മുന്‍പ് അല്‍ ഐന്‍ വഴി അബുദാബിയിലേയ്ക്കും മറ്റും പോകുന്ന യാത്രക്കാര്‍ക്കും ഗതാഗത തടസ്സം മൂലം ഒരുപാട് സമയം നഷ്ടമായിരുന്നു. വര്‍ക്കേഴ്സ് സിറ്റിയില്‍ നിന്നും അല്‍ വത്ബയിലേയ്ക്ക് പോകുന്ന യാത്രക്കാര്‍ അല്‍ ധഭ്ര പാലത്തില്‍ എത്തിയശേഷം അല്‍ ഐന്‍ റോഡിലേയ്കക്ക് പ്രവേശിയ്ക്കുകയും അല്‍ വത്ബയിലേക്ക് പോകാന്‍ വീണ്ടും പാലത്തിനടത്ത് എത്തുകയും വേണമായിരുന്നു.എന്നാല്‍ അല്‍ ഐനില്‍ പുതിയ പാലം വന്നതോട് കൂടി ഈ പ്രശ്നങ്ങളും യാത്രാ ക്ളേശങ്ങളും പരിഹരിയ്ക്കപ്പെടും എന്നാണ് പ്രതീക്ഷിയ്ക്കുന്നത്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications