ജിദ്ദയില്‍ നിന്നും നാട്ടിലേക്കുള്ള ഞങ്ങളുടെ യാത്ര ഇപ്പോഴും ദുരിതത്തിലാണ്; കണ്ണുതുറക്കാമോ?
സൗദി: ജിദ്ദയിലെ തെക്കന്‍ കേരളത്തില്‍ നിന്നുള്ളവരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് ജിദ്ദയില്‍ നിന്നും നേരിട്ട് തലസ്ഥാന നഗരിയിലേക്ക് ഒരു വിമാന സര്‍വ്വിസ്. കാലങ്ങളായി ഇതിനുള്ള മുറവിളി തുടങ്ങിയിട്ട്. ഇടത്‌വലത് വ്യതസമില്ലാതെ ഒരുപാട് നിവേദനങ്ങള്‍ മുന്‍ കേന്ദ്രമന്ത്രിമാര്‍ക്കും, ഇവിടം സന്ദര്‍ശിക്കുന്ന എം.പി മാര്‍ക്കും എം.എല്‍,എ മാര്‍ക്കും ടി.എസ്.എസ് നല്‍കിയിട്ടും ഇതുവരെയും ഒരു പരിഹാരമാകാത്തതിനാല്‍ തിരുവനന്തപുരത്തുകാരുടെ കൂട്ടായ്മയായ 'തിരുവനന്തപുരം സ്വദേശി സംഗമം' (ടി.എസ്.എസ്) ഇതിന് അടിയന്തിരമായ പരിഹാരം കണ്ടെത്തണമെന്ന ആവശ്യവുമായി ഭീമഹര്‍ജി കൊടുക്കാന്‍ ഒരുങ്ങുകയാണ്.
ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം ടി.എസ്.എസ് മുന്‍ പ്രസിഡന്റ്‌റും സീനിയര്‍ എക്‌സിക്യുട്ടീവ് അംഗവുമായ അഷ്‌റഫ് കണിയാപുരം നിര്‍വഹിച്ചു. മുഖ്യമന്ത്രി ശ്രീ.ഉമ്മന്‍ചാണ്ടി, പ്രവാസികാര്യ വകുപ്പ്മന്ത്രി കെ.സി ജോസഫ്, കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു എന്നിവര്‍ക്കാണ് ഭീമഹര്‍ജി സമര്‍പ്പിക്കുന്നത്. ജിദ്ദയില്‍ നിന്ന് ലക്ഷക്കണക്കിന് യാത്രക്കാരാണ് വര്‍ഷം തോറും മറ്റുജ്യങ്ങളുടെ എയര്‍പോര്‍ട്ടു വഴി 12,14 മണിക്കൂര്‍ ദുരിത യാത്ര ചെയ്ത് തിരുവനന്തപുരത്തു എത്തുന്നത്. ജിദ്ദയില്‍ നിന്ന് ഏകദേശം 4.5 മണിക്കൂര്‍ യാത്ര ചെയ്താല്‍ തിരുവനന്തപുരത്ത് എത്താം എന്നിരിക്കെയാണ് 12,14 മണിക്കൂര്‍ യാതന അനുഭവിച്ചു യാത്ര ചെയ്യേണ്ടി വരുന്നത്.

കുടുംബങ്ങളുമായി യാത്രചെയ്യുന്നതിന്റെ ദുരിതം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ജിദ്ദ തിരുവനന്തപുരം നേരിട്ടുള്ള വിമാന സര്‍വ്വിസ് മറ്റ് സമീപ ജില്ലക്കാര്‍ക്കും മറ്റ് അയല്‍ സംസ്ഥാന ജില്ലക്കാര്‍ക്കും കൂടി ഗുണം ചെയ്യുന്നതാണ്. ഇതിന് ശാശ്വത പരിഹാരം അടിയന്തിരമായി കാണണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ജിദ്ദയിലെ തിരുവനന്തപുരം ,കൊല്ലം ,ആലപ്പുഴ,പത്തനംത്തിട്ട,കന്യാകുമാരി ജില്ലകളിലുള്ളവരെയും രാഷ്ട്രീയ സാംസ്‌കാരിക മത ജില്ലാസംഘടനകളുടെയും സഹകരണത്തോടെ റ്റി.എസ്.എസ് ഒപ്പ് ശേഖരണം ആരംഭിച്ചിട്ടുണ്ട്.
ഇതിന് നല്ല പ്രതികരണമാണ് കിട്ടുന്നതെന്നു ടി.എസ്.എസ് പ്രസിഡന്റ് ജോഷി സുകുമാരന്‍ പറഞ്ഞു. ഈ വേനല്‍അവധിക്ക് നാട്ടില്‍ പോകുന്ന ഭാരവാഹികള്‍ മുഖ്യമന്ത്രിക്കും, പ്രവാസികാര്യ വകുപ്പ് മന്ത്രിക്കും നേരിട്ട് ഹര്‍ജി സമര്‍പ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത് എന്ന് അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications