എല്ലാം ഡിജിറ്റല്‍ മയം; ബുര്‍ജ് ഖലീഫ വെടിക്കെട്ട് ട്വിറ്ററില്‍ തത്സമയം!!!
ദുബായ്: ലോകം ഡിജിറ്റല്‍ ടെക്‌നോളജിക്ക് പിന്നാലെ പായുമ്പോള്‍ എല്ലാറ്റിനും മുന്‍പെ ഓടുകയാണ് ദുബായ്. ലോക വിസ്മയമായ ബുര്‍ജ് ഖലീഫയില്‍ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വെടിക്കെട്ട് ലോകത്ത് എവിടെ നിന്നും ലൈവായി ട്വിറ്ററില്‍ കാണാം.
ഇതാദ്യമായാണ് ഒരു ഗള്‍ഫ് രാജ്യത്ത് നിന്നുള്ള പരിപാടി ട്വിറ്ററില്‍ ലൈവായി പ്രദര്‍ശിപ്പിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ പ്രത്യേകിച്ച് അറബ് മേഖലയില്‍ ഏറെ പ്രചാരത്തിലുളള ട്വിറ്ററിലെ പുതുവത്സര ആഘോഷ പരിപാടികളുടെ ലൈവ് സംപ്രേഷണം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിച്ചേരുമെന്നാണ് കരുതപ്പെടുന്നത്.

ഇതിനായി വലിയ രീതിയിലുള്ള സംവിധാനങ്ങളാണ് ട്വിറ്റര്‍ അധിക്രതരും ദുബായ് ഇമാര്‍ പ്രോപ്പര്‍ട്ടീസും ഒരുക്കിയിരിക്കുന്നത്. മൈ ദുബായ് ന്യൂഇയര്‍ എന്ന ഹാഷ് ടാഗില്‍ പരിപാടി ലൈവായി കാണാന്‍ സാധിക്കും. രാത്രി 11.30 നാണ് സംപ്രേഷണം ആരംഭിക്കുക.












Click it and Unblock the Notifications