ഷാര്‍ജയില്‍ ബാല്‍ക്കണിയില്‍ നിന്നും വീണ് 2 കുട്ടികള്‍ മരിച്ചു
ഷാര്‍ജ: ഷാര്‍ജയില്‍ വ്യത്യസ്ത സ്ഥലങ്ങളിലായി രണ്ട് കുട്ടികള്‍ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചു. അല്‍ മജാസ് ടവറിന്റെ മുകളില്‍ നിന്നും വീണ് 4 വയസ്സുകാരി അറബ് പെണ്‍കുട്ടിയാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് അപകടം നടന്നത്.
ഫഌറ്റില്‍ ഒറ്റയ്ക്കായിരുന്ന കുട്ടി ജനല്‍ അടയ്ക്കുന്നതിന് വേണ്ടി കസേരയില്‍ കയറി നില്‍ക്കുമ്പോഴാണ് അബദ്ധത്തില്‍ തെന്നി വീണത്. കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കെട്ടിടത്തിന്റെ താഴെ നിന്നും കണ്ടെത്തിയത്.

ഞായറാഴ്ച അല്‍ ഖാസിമിയ അപാര്‍ട്ട്‌മെന്റിലാണ് മറ്റൊരു അപകടം നടന്നത്. രണ്ടര വയസ്സുകാരി ജനലില്‍ കയറി നിന്ന് കളിക്കുന്നതിനിടെ കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ കുട്ടി തല്‍ക്ഷണം മരിച്ചു. ഏഷ്യന്‍ വംശജയാണ് പെണ്‍കുട്ടി. കുട്ടിയെ ഉറക്കി കിടത്തി മൂത്തകുട്ടിയെ സ്‌കൂളില്‍ നിന്നും കൊണ്ടു വരാന്‍ പോയ സമയത്താണ് അപകടം നടന്നത്.
രണ്ട് മരണങ്ങളും നടന്നത് ഒരേ പശ്ചാതലത്തിലാണെന്ന് ഷാര്‍ജ പോലീസ് പറഞ്ഞു.കുട്ടികളെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു എന്നും പോലീസ് രണ്ടു കേസിലും എടുത്ത് പറയേണ്ട കാര്യമാണ്. ഈ വര്‍ഷത്തില്‍ ബാല്‍ക്കണിയില്‍ നിന്നും ജനലില്‍ നിന്നും നാല് കുട്ടികളാണ് വീണത്. ഇതില്‍ നാല് പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു, മറ്റൊരു കുട്ടി ശരീരം തളര്‍ന്ന് കിടപ്പിലാണ്.












Click it and Unblock the Notifications