കാറില്‍ ലിഫ്റ്റ് നല്‍കി ഏഷ്യന്‍ യുവതിയെ ബലാല്‍സംഗത്തിനിരയാക്കിയ രണ്ട് യുഎഇ യുവാക്കള്‍ അറസ്റ്റില്‍
അബൂദാബി: ബസ്സ്റ്റാന്റില്‍ നില്‍ക്കുകയായിരുന്ന ഏഷ്യന്‍ യുവതിയെ കാറില്‍ കയറ്റിയ ശേഷം ബലാല്‍സംഗത്തിനിരയാക്കിയ രണ്ട് യു.എ.ഇ യുവാക്കള്‍ അറസ്റ്റില്‍. അബൂദാബി ബസ് സ്റ്റാന്റില്‍ ബസ് കാത്തുനില്‍കുകയായിരുന്ന തന്നെ ലിഫ്റ്റ് ഓഫര്‍ ചെയ്ത ശേഷം കാറില്‍ കയറ്റി ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.
ബലമായി വസ്ത്രം അഴിപ്പിച്ച ശേഷം രണ്ടുപേരും മാറിമാറി തന്നെ ബലാല്‍സംഗം ചെയ്തു. താന്‍ ചെറുത്തുനില്‍ക്കാന്‍ ശ്രമിക്കുകയും വെറുതെവിടണമെന്ന് കേണപേക്ഷിക്കുകയും ചെയ്‌തെങ്കിലും ഇരുവരും ചെവിക്കൊണ്ടില്ല. ഒഴിഞ്ഞ സ്ഥലമായതിനാല്‍ ആരും തന്റെ സഹായത്തിനെത്തിയില്ലെന്നും യുവതി പോലീസിനോട് പറഞ്ഞു. യുവതി തന്നെയാണ് പോലിസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവാക്കള്‍ പിടിയിലാവുകയായിരുന്നു.

യുവാക്കള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലിസ് അറിയിച്ചു. ഇവര്‍ക്കെതിരേ ബലാല്‍സംഗത്തിനും അനധികൃതമായി ലഹരി ഉപയോഗിച്ചതിനും പോലിസ് കേസെടുത്തു.












Click it and Unblock the Notifications