ഫുജൈറ: വാഹനാപകടത്തില്‍ കൊളെജ് വിദ്യാര്‍ഥിനികള്‍ മരിച്ചു
ഫുജൈറ: ഫുജൈറയില്‍ കാര്‍ അപകടത്തില്‍ കൊളെജ് വിദ്യാര്‍ഥിനികള്‍ മരിച്ചു. ഒരു പ്രമുഖ കൊളെജിലെ വിദ്യര്‍ഥികളായ സഹോദരിമാരാണ് ബുധനാഴ്ച വാഹനാപകടത്തില്‍ മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാറിന്റെ ടയര്‍പൊട്ടി മറിയുകയായിരുന്നു. കാര്‍ അമിത വേഗതയിലാണെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇരുവരും സ്വദേശികളാണ്.
25 ഉം 30 വയസുള്ളവരാണ് മരിച്ച വിദ്യാര്‍ഥിനികള്‍. അമിത വേഗതയിലായിരുന്ന ഇവരുടെ കാര്‍ ടയര്‍പൊട്ടിതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

കാറിലുണ്ടായിരുന്ന യുവതികളില്‍ ഒരാള്‍ പുറത്തയേക്ക് തെറിച്ച് ഒരു മരത്തിന് താഴെ വീഴുകയായിരുന്നെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ ഒരു യുവാവ് പറയുന്നു. ഫുജൈറയ്ക്കും മസാഫിയ്ക്കും ഇടയിലാണ് അപകടം ഉണ്ടായത്. കല്‍ബ സ്വദേശികളാണ് യുവതികള്‍. മരിച്ചതില്‍ ഒരു യുവതി വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്.












Click it and Unblock the Notifications