ദുബായില്‍ രണ്ടിടത്ത് തീപിടിത്തം
ദുബായ്: ദുബായില്‍ രണ്ടിടത്ത് ഇന്ന് (ഡിസംബര്‍ 22) രാവിലെ തീപിടിത്തം ഉണ്ടായി. ദെയ്‌റയയിലും അല്‍ സഫ 1 എന്നിവിടങ്ങളിലാണ് തീപിടിത്തം ഉണ്ടായത്. ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാന്‍ അഗ്നിശമന സേനാംഗങ്ങള്‍ക്ക് കഴിഞ്ഞത്.
പാം ദെയ്‌റ മെട്രോ സ്‌റ്റേഷന് എതിര്‍ വശത്തുള്ള മൂന്ന് നില കെട്ടിടത്തിലാണ് ആദ്യം തീ പിടിത്തം ഉണ്ടായത്. തീ അണയ്ക്കാന്‍ കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. രാവിലെ 9.15 ഓടെയാണ് അല്‍ സഫ 1 ല്‍ തീപിടിത്തം ഉണ്ടാകുന്നത്. ഒരു വില്ലയിലെ ജോലിക്കാരിയുടെ റൂമില്‍ നിന്നാണ് താപിടിത്തം ഉണ്ടായത്.

വീടിന് പുറത്തായി പ്രത്യേകം അടുക്കളയുണ്ട് . ഇവിടെയാണ് ജോലിക്കാരിയും താമസിയ്ക്കുന്നത്. അടുക്കളയില്‍ നിന്നാണ് തീ പടര്‍ന്നത്. സംഭവ സമയം അടുക്കളയില്‍ ആരും തന്നെയുണ്ടായിരുന്നില്ല. കെട്ടിടത്തിന് മുന്നില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ അഗ്നിശമന സേനയ്ക്ക് തീ അണയ്ക്കുന്നതിന് തടസം നേരിട്ടു . തീ അണച്ചതായാണ് റിപ്പോര്‍ട്ട് . അല്‍ സഫയിലെ തീപിടിത്തത്തിലും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.












Click it and Unblock the Notifications