ദുബൈ വാഹനപകടം മരിച്ചവരില്‍ രണ്ടു പേര്‍ ഇന്ത്യക്കാര്‍
ദുബൈ: കഴിഞ്ഞ ദിവസം ദുബൈ എമിറേറ്റ്‌സ് റോഡിലുണ്ടായ വാഹനപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞു. തമിഴ്‌നാട് സ്വദേശി ഗോപാല്‍ അറുമുഖം(31), ഉത്തര്‍പ്രദേശ് സ്വദേശി സക്കല്‍ദേവ് (30) എന്നീ രണ്ട് ഇന്ത്യക്കാരും പാക്കിസ്ഥാന്‍ സ്വദേശി മുനീമു(22) മാണ് മരിച്ചത്.
ദുബായിയില്‍ നിന്നും ഷാര്‍ജയിലുള്ള കമ്പനി വെയര്‍ഹൗസിലേക്ക് പോകും വഴി ഇവര്‍ സഞ്ചരിച്ച പിക്കപ്പ് റോഡിന്റെ മധ്യത്തില്‍ പെട്ടന്നു നിര്‍ത്തിയ ചരക്കുവാഹനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. രണ്ടുപേര്‍ അപകട സ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്.

മുനീമായിരുന്നു വാഹനം ഓടിച്ചിരുന്നത്. വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്നു പേരെ പരുക്കുകളോടെ ദുബൈ റാഷിദ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. തമിഴ്‌നാട് സ്വദേശി സത്യപ്രകാശിന്റെ നിലയാണ് ഗുരുതരമായി തുടരുന്നത്.
ദുബൈ പോലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് കമ്പനി അധിക്രതര്‍ അറിയിച്ചു. മലയാളി ഉടമസ്ഥതയിലുള്ളതാണ് കമ്പനി.












Click it and Unblock the Notifications