കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശപ്പടക്കാന്‍ ദോഹയിലെത്തി,എച്ചില്‍പ്പാത്രം കഴുകി,ഒടുവില്‍ ഇന്ത്യന്‍ യുവതികള്‍ക്ക് ദാരുണ അന്ത്യം

  • By ജാനകി
Google Oneindia Malayalam News

ദോഹ: ഗള്‍ഫ് രാജ്യങ്ങളിള്‍ കൊടുംതണുപ്പ് തുടരുന്നതിനിടെ ഇന്ത്യന്‍ യുവതികള്‍ക്ക് ദാരുണ അന്ത്യം. തണുപ്പില്‍ നിന്നും രക്ഷനേടാന്‍ മുറിയില്‍ തീ കൂട്ടിയ യുവതികള്‍ക്കാണ് ദാരുണ അന്ത്യം ഉണ്ടായത്. ശ്വാസംമുട്ടിയാണ് യുവതികള്‍ മരിച്ചത്.

ആന്ധ്രപ്രദേശ് സ്വദേശികളായ രണ്ട് യുവതികളാണ് മരിച്ചത്. ദോഹയില്‍ തുച്ഛമായ ശമ്പളത്തില്‍ വീട്ടുജോലി ചെയ്തിരുന്ന യുവതികളാണ് മരിച്ചത്. മൃതദേഹങ്ങള്‍ മുറിയില്‍ സൂക്ഷിച്ചിരിയ്ക്കുകയാണ്. കൂടുതല്‍ വിവരങ്ങളിലേയ്ക്ക്.

 ദാരുണ അന്ത്യം

ദാരുണ അന്ത്യം

തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ മുറിയില്‍ തീ കൂട്ടിയ യുവതികള്‍ക്കാണ് ദാരുണ അന്ത്യം ഉണ്ടായത്. ശ്വാസംമുട്ടിയാണ് ഇവര്‍ മരിച്ചത്.

മുറിയില്‍

മുറിയില്‍

മുറിയില്‍ കരി ഉപയോഗിച്ചാണ് ഇവര്‍ തീയിട്ടത്. കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണ് അപകടകാരണമെന്ന് പറയപ്പെടുന്നു

ആന്ധ്ര സ്വദേശികള്‍

ആന്ധ്ര സ്വദേശികള്‍

ആന്ധ്രാപ്രദേശ് അല്ലാവരം സ്വദേശിനി കുഞ്ചി മങ്ക, ഗോഡിലങ്ക സ്വദേശിനി പുഷ്പലത എന്നിവരാണ് മരിച്ചത്.

മൃതദേഹം

മൃതദേഹം

മൃതദേഹങ്ങള്‍ ഹമദ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിയ്ക്കുകയാണ്. രാജ്യത്ത് കടുത്ത തണുപ്പ് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ മുറികളില്‍ ചൂട് നിലനിര്‍ത്താന്‍ മാര്‍ഗം തേടുന്നവര്‍ ജാഗ്രത പാലിയ്ക്കണെന്ന് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ വര്‍ഷം മുന്നറിയിപ്പ് നല്‍കിയിരുന്നു.

English summary
Two Indian women died in Doha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X