അബുദാബിയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇന്ത്യക്കാര്‍ കാറിടിച്ച് മരിച്ചു
അബുദാബി: അബുദാബിയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ രണ്ട് ഇന്ത്യക്കാര്‍ കാര്‍ ഇടിച്ച് മരിച്ചു. അബുദാബി-അല്‍ ഐന്‍ റോഡ് മുറിച്ച് കടക്കുന്നതനിടെയാണ് സംഭവം. ശരിയായ ക്രോസിംഗ് പാത തിരഞ്ഞെടുക്കാത്തതാണ് കാര്‍ ഇടിയ്ക്കാന്‍ ഇടയാക്കിയത്.
അല്‍ഖാന്‍സ പ്രദേശത്താണ് സംഭവം നടക്കുന്നത്. റോഡിന്റെ മറുഭാഗത്ത് എത്താന്‍ തെറ്റായ ക്രോസിംഗ് പാതയാണ് ഇരുവരും തിരഞ്ഞെടുത്തത്. തുടര്‍ന്ന് അമിത വേഗതയില്‍ വന്ന കാര്‍ ഇവരെ ഇടിച്ച് വീഴ്ത്തുകയായിരുന്നു.

റോഡ് ക്രോസിംഗ് നിയമങ്ങള്‍ ലംഘിച്ചാണ് യുവാക്കള്‍ റോഡ് മുറിച്ച് കടന്നതെന്ന് പൊലീസ് പറയുന്നുണ്ട്. കാല്‍നടയാത്രക്കാര്‍ക്ക് വേണ്ടിയുള്ള ക്രോസിംഗ് ഏരിയ ഉപയോഗിയ്ക്കാത്തതാണ് അപകടത്തിന് കാരണമെന്നും പൊലീസ്. ശരിയായ രീതിയില്‍ കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ച് കടക്കാത്തതും കുറ്റകരമാണെന്നും ഫെഡറല്‍ നിയമപ്രകാരം ശിക്ഷ ലഭിയ്ക്കാവുന്നതാണെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications