ഒമാന്‍: സലാലയില്‍ മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തി,സംഭവത്തിന് പിന്നില്‍ ദുരൂഹത!!!
മസ്‌കറ്റ്: സലാലയില്‍ രണ്ട് മലയാളികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂവാറ്റുപുഴ സ്വദേശികളായ മുഹമ്മദ്, നജീബ് എന്നിവരെയാണ് രണ്ടിടങ്ങളിലായി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷത്തോളമായി ഇരുവരും സന്ദര്‍ശക വിസയില്‍ സലാലയില്‍ കഴിഞ്ഞുവരികയായിരുന്നു.
ഒരാളുടെ മൃതദേഹം ദാരീസിലെ താമസസ്ഥലത്തും മറ്റേയാളുടേത് തൊട്ടടുത്ത കെട്ടിടത്തിന് സമീപത്തുനിന്നുമാണ് കണ്ടെടുത്തത്. ഇരുവരുടേയും മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സലാലയില്‍ താമസിച്ചുവരുന്ന എറണാകുളം സ്വദേശിയുമായി ചേര്‍ന്ന് ക്രഷര്‍ യൂണിറ്റ് ആരംഭിക്കുന്നതിന് വേണ്ടിയാണ് ഇരുവരും സലാലയില്‍ എത്തിയതെന്നാണ് വിവരം.












Click it and Unblock the Notifications