ഷാര്‍ജയില്‍ 2 പേര്‍ കുത്തേറ്റു മരിച്ചു, 2 പേര്‍ക്ക് ഗുരുതര പരിക്ക്
ഷാര്‍ജ: വാക്ക് തര്‍ക്കത്തിനെ തുടർന്ന് രണ്ടുപേര്‍ കുത്തേറ്റു മരിച്ചു. രണ്ടു പേരുടെ നില ഗുരുതരമാണ്. ഷാര്‍യിയിലാണ് സംഭവം. മദ്യപിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് കലാശിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അല്‍ ഷാര്‍ജാ പ്രദേശത്താണ് ഞായറാഴ്ച ഉച്ചയ്ക്ക് നാലുപേര്‍ തമ്മില്‍ വാക് തര്‍ക്കമുണ്ടായത്. സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് ഇവിടെ കൂടിനിന്നവരില്‍ ഒരാള്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.

പരിക്കേറ്റയാളെ അല്‍ ഖ്വാസിമി ആശുപത്രിയിലും മറ്റൊരാളെ അല്‍ കുവൈത്തി ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട് രണ്ടുപേരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു.
സംഭവവുമായി ബന്ധപ്പെട്ട് സാക്ഷികാളായ നിരവധിപേരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.












Click it and Unblock the Notifications