കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാനില്‍ മരണക്കെണിയൊരുക്കി ശക്തമായ മഴ, മരണ സംഖ്യ ഉയരുന്നു, മുന്നറിയിപ്പുമായി....

Google Oneindia Malayalam News

മസ്‌ക്കറ്റ്: ഒമാനില്‍ ശക്തമായ മഴയും വെളളപ്പൊക്കവും. വാദി ഖബീല്‍ ഓഫ് ഖുറായത്ത് പ്രവിശ്യയില്‍ വെള്ളപ്പൊക്കത്തില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ ഒലിച്ച് പോയി രണ്ട് സ്വദേശികള്‍ മരിച്ചു. പലയിടത്തും ജനജീവിതം ദുസ്സഹമായിട്ടുണ്ട്.

പബ്‌ളിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആംബുലന്‍സ് (പിഎസിഡിഎ) ആണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ധാന്‍ക് പ്രവിശ്യയിലെ വാദി ബാനി കരൂസ് പ്രദേശത്ത് വെള്ളത്തില്‍ അകപ്പെട്ട മൂന്ന് ഒമാനികളെ രക്ഷപ്പെടുത്തി. രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ മഴ അതിശക്തമായിരുന്നു.

Oman

കഴിഞ്ഞ രണ്ട് ദിവസമായി നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ഏറെക്കുറേ ഭാഗങ്ങളും വെള്ളത്തിനടിയിലായി. റെഡ്ബുള്‍ എഫ് വണ്‍ പ്രദര്‍ശന മത്സരം ഉള്‍പ്പടെ രാജ്യത്ത് നടത്താനിരുന്ന പല പരിപാടികളും മാറ്റി വച്ചു. വെള്ളിയാഴ്ചയോടെ മഴ ശക്തിയാര്‍ജ്ജിയ്ക്കുകയായിരുന്നു. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് സൂചന.

English summary
Two killed in flash floods during rain storm in Oman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X