സൗദി: ഹോം മെയ്ഡ് മദ്യത്തിന് തൊട്ടുകൂട്ടാന്‍ പല്ലിയും എല്ലിയും കറിവെച്ചത്, 2 ഏഷ്യക്കാര്‍ പിടിയില്‍
സൗദി: അനധികൃതമായി മദ്യം നിര്‍മ്മിച്ച് വില്‍പന നടത്തിയ രണ്ട് ഏഷ്യന്‍ വംശജരെ സൗദി പോലീസ് അറസ്റ്റ് ചെയ്തു.
മദ്യത്തോടൊപ്പം കറിയായി വിളമ്പിയത് പല്ലിയെയും എലിയെയും കറി വെച്ചത്. വ്യാഴ്യാഴ്ച രാത്രിയാണ് സംഘത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. ഉടന്‍ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി പ്രതികളെ പിടികൂടുകയായിരുന്നു.

സൗദിയിലെ ആസിര്‍ പ്രവശ്യയിലാണ് ഇവര്‍ താമസിക്കുന്നത്. ഇവിടെ നിന്നും ലിറ്റര്‍ കണക്കിന് മദ്യം കണ്ടെടുത്തു. രാസവസ്തുക്കള്‍ ഉപയോഗിച്ച് വീട്ടില്‍ വെച്ചാണ് മദ്യം നിര്‍മ്മിക്കുന്നത് എന്ന് യുവാക്കള്‍ പോലീസിനോട് സമ്മതിച്ചു.
മദ്യം കുടിക്കാന്‍ വരുന്നവര്‍ക്കായി പല്ലിയെയും എലികളെയും കറി വെച്ചാണ് വിളമ്പുന്നത്. റൂമില്‍ നിന്ന് പോലീസ് ഇതും കണ്ടെത്തിയിട്ടുണ്ട്. അനധികൃതമായി ലഹരി വസ്തുകള്‍ വില്‍ക്കുന്നത് സൗദിയില്‍ ഗുരുതരമായ കുറ്റമാണ്. കടുത്ത ശിക്ഷയായിരിക്കും സൗദി കോടതി ഇവര്‍ക്ക് വിധിക്കുക എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.












Click it and Unblock the Notifications