റിയാദിലെ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു
റിയാദ്: റിയാദിലെ ദുര്‍മയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. തൃശൂര്‍ സ്വദേശിയായ തിലകന്‍(48), ഓമനക്കുട്ടന്‍ (45) എന്നിവരാണ് മരിച്ചത്.
വ്യാഴ്യാഴ്ച ഉച്ചയ്ക്ക് ദുര്‍മയിലെ പവര്‍ പ്ലാന്റ് റോഡില്‍ വച്ചായിരുന്നു അപകടം. ടൊയോട്ട കാറിന്റെ ടയര്‍ പൊട്ടി വാഹനം തലകീഴായി മറിഞ്ഞാണ് അപകടം സംഭവിച്ചത്.

സൃശൂര്‍ സ്വദേശികളായ ബാബു വര്‍ഗീസ് പരുമല (60), എംബി മനോജ്(35) വിവി വിജയകുമാര്‍(48) ആലപ്പുള സ്വദേശി ടോം മാത്യു(50) എന്നിവര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ബാബു വര്‍ഗീസ്, ടോം മാത്യു എന്നിവരെ റിയാദ് കിംഗ് ഖാലിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മറ്റുള്ളവരെ ദുര്‍മ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇറ്റാലിയന്‍ കമ്പനി കര്‍ലോ ഗവാസിയിലെ ജീവനക്കാരാണിവര്‍. മരിച്ചവരുടെ മൃതദേഹം മറാത്ത് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications