ഒമാനില്‍ വാഹനാപകടം; കുട്ടി ഉള്‍പ്പടെ രണ്ട് മലയാളികള്‍ മരിച്ചു
മസ്‌ക്കറ്റ്: ഒമാനിലെ ഹൈമയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പടെ ഏഴ് പേര്‍ മരിച്ചു. ലുലു ജീവനക്കാരനായ ജില്‍ഷാദും ശിഫ എന്ന കുട്ടിയുമാണ് മരിച്ച മലയാളികള്‍. മസ്‌ക്കറ്റിലെ ലുലു ജീവനക്കാരുടെ കുടുംബം സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
ഒമാനില്‍ നിന്നും സലാലയിലേയ്ക്ക് പോയ ബസും എതിര്‍ ദിശയില്‍ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസ് മറിയുകയായിരുന്നു. ബസിലുണ്ടായിരുന്നതില്‍ അധികവും മലയാളികളാണെന്നാണ് റിപ്പോര്‍ട്ട്.

മരിച്ചവരുടെ മൃതേദം ഒമാനിലെ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിയ്ക്കുകയാണ്. മരിച്ച മലയാളികളെപ്പറ്റിയും അപകടത്തെപ്പറ്റിയും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.












Click it and Unblock the Notifications