ദോഹയില്‍ വാഹനാപകടത്തില്‍ മലയാളികള്‍ മരിച്ചു
ദോഹ: ദോഹയിലെ ഷഹാനിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു. കോഴിക്കോട് സ്വദേശി കീഴില്‍ പറമ്പ ഫജിലുദ്ദീന്‍ (24), തിരൂര്‍ ചമ്രവട്ടം സ്വദേശി മാമ്പ്രാക്കല്‍ മുഹമ്മദ് (45) എന്നിവരാണ് മരിച്ച മലയാളികള്‍. ഒരു അറബിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
മലയാളികള്‍ സഞ്ചിരിച്ചിരുന്ന പിക്ക് അപ്പ് വാന്‍ അറബ് വംശജന്റെ ലാന്‍ഡ് ക്രൂയിസറില്‍ ഇടിച്ചാണ് അപകടം. മുഹമ്മദും ഫജിലുദ്ദീനും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒരു അറബിയുടെ വീട്ടിലെ ഡ്രൈവറാണ് ഫജിലുദ്ദീന്‍. മുഹമ്മദ്, അറബിയുടെ ഫാമിലെ ജോലിക്കാരനും. മുഹമ്മദിന് പല്ലുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലേയ്ക്ക് കൊണ്ട് പോയി മടങ്ങവെയാണ് അപകടം.

പതിമൂന്ന് വര്‍ഷത്തോളം മസ്‌ക്കറ്റിലായിരുന്ന മുഹമ്മദ് നാല് വര്‍ഷമായി ഖത്തറിലാണ്. അവധിയ്ക്ക് നാട്ടിലെത്തിയ ശേഷം ഒരു മാസം മുന്‍പാണ് മടങ്ങിയത്. മുനീറയാണ് ഭാര്യ. മക്കള്‍: മുനീര്‍, ഇസ്മായില്‍, മുഷിറ, മുഫീദ.ഫജിലുഖാന്‍ അവിവാഹിതനാണ്. പിതാവ് അഷ്‌റഫ്. മാതാവ് : കൗലത്ത്, സഹോദരങ്ങള്‍: ഫസല്‍, ഫബീന. മൃതദേഹങ്ങള്‍ നാട്ടിലേയ്ക്ക് കൊണ്ടുപൊകനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications