സലാലയില്‍ വാഹനാപകടം മലയാളികള്‍ മരിച്ചു
സലാല: ഒമാനിലെ സലാലയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. സലാലയിലെ താഖയില്‍ ആശുപത്രിയ്ക്ക് സമീപമുണ്ടായ അപകടത്തിലാണ് മലയാളികള്‍ മരിച്ചത്. താഖ ആശുപത്രിയിലെ നഴ്‌സ് പാലക്കാട് സ്വദേശിനി സരസ്വതി (34) ഒമാന്‍ സ്വദേശിനി ഹനാന്‍, വാഹനം ഓടിച്ചിരുന്ന മല്പ്പുറം സ്വദേശി ഉണ്ണി (52) എന്നിവരാണ് മരിച്ചത്.
മൂന്ന് പേരുടെ ജീവനെടുത്ത അപകടത്തില്‍ രണ്ട് മലയാളികള്‍ അതീവ ഗുരുതരാവസ്ഥയിലാണ്. വാഹനത്തിലുണ്ടായിരുന്ന മലയാളി നഴ്‌സുമാരായ ഹരിപ്പാട് സ്വദേശിനി ധന്യ (26), മാലിനി (30) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം. മൃതദേഹങ്ങള്‍ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിയ്ക്കുകയാണ്. അപകട കാരണം വ്യക്തമല്ല.












Click it and Unblock the Notifications